അട്ടാരി-വാഗ അതിര്‍ത്തിയില്‍ റിപബ്ലിക് മധുരം പങ്കിട്ട് ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനികര്‍

 അട്ടാരി-വാഗ അതിര്‍ത്തിയില്‍ റിപബ്ലിക് മധുരം പങ്കിട്ട്  ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനികര്‍


അമൃതസര്‍:  റിപബ്ലിക് ദിനത്തില്‍ മധുരവും ആശംസകളും പങ്കുവെച്ച് ഇന്ത്യന്‍ സൈനികരും പാകിസ്താന്‍ സൈനികരും. അട്ടാരി-വാഗ അതിര്‍ത്തിയിലായിരുന്നു പരമ്പരാഗത വൈരം മാറ്റിവച്ച് ഇരു രാജ്യങ്ങളുടേയും സൈനികര്‍ സന്തോഷം പങ്കുവെച്ചത്.

കൊറോണ മഹാമാരി കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി സൈനികര്‍ തമ്മില്‍ മധുരപലഹാരം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. 2018 ലും നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും വര്‍ദ്ധിച്ചു വന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളുടെ പേരില്‍ ബിഎസ്എഫ് പാക് സൈനികര്‍ക്ക് മധുരം നല്‍കുന്നത് വേണ്ടെന്നു വച്ചു. ഇത്് ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചു.

ഇതിന് മുന്‍പും ഇരു രാജ്യങ്ങളിലേയും സൈനികര്‍ തമ്മില്‍ മധുരം കൈമാറുന്നതിന് തടസ്സം നേരിട്ടിട്ടുണ്ട്. 2019 ല്‍ ജമ്മുകശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ പാകിസ്താന്‍ സൗഹൃദം പുതുക്കുന്നതിന് വലിയ താല്‍പര്യം കാണിച്ചില്ല.2016 ലെ സര്‍ജിക്കല്‍ സട്രൈക്കിന് ശേഷവും റിപബ്ലിക് ദിനത്തില്‍ മധുരം കൈമാറിയിരുന്നില്ല.

ഈദ്, ദീപാവലി തുടങ്ങിയ പ്രധാന മതപരമായ ആഘോഷങ്ങളിലും സ്വാതന്ത്ര്യ ദിനം, റിപബ്ലിക് ദിനം തുടങ്ങിയ ദേശീയ ദിനങ്ങളിലും ബിഎസ്എഫും പാകിസ്ഥാന്‍ റേഞ്ചേഴ്‌സും പരമ്പരാഗതമായി മധുരപലഹാരങ്ങള്‍ കൈമാറിയിരുന്നു.


https://twitter.com/i/status/1486200066235047936


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.