ആയുധ ഇടപാടിനൊപ്പം ഇന്ത്യ പെഗാസസും വാങ്ങി; റിപ്പോര്‍ട്ട് പുറത്തു വിട്ട് ന്യൂയോര്‍ക്ക് ടൈംസ്

ന്യൂഡല്‍ഹി: ഇസ്രയേലിന്റെ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ്. 13,000 കോടി രൂപയ്ക്ക് പെഗാസസും മിസൈല്‍ സംവിധാനവുമാണ് ഇന്ത്യ വാങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി 2017 ല്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച വേളയിലാണ് പെഗാസസ് വാങ്ങിയതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് പത്രം ഇപ്പോള്‍ പുറത്തുവിട്ടത്.

ഹോളണ്ടും ഹംഗറിയും പെഗാസസ് ചാര സോഫ്റ്റ് വെയര്‍ വാങ്ങിയിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിലുണ്ട്. പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയിരുന്നോ എന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.

ഇസ്രയേലിന്റെ എന്‍എസ്ഒ ഗ്രൂപ്പുമായി ബിസിനസ് ഇടപാടില്ലെന്നായിരുന്നു 2021 ഓഗസ്റ്റില്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്. നിരവധി ഇന്ത്യന്‍ പ്രമുഖരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണുകളില്‍ പെഗാസസ് കടന്നുകയറിയതായി കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്.

പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി വിവരങ്ങള്‍ തേടി. ഇതുസംബന്ധിച്ച പൊതു അറിയിപ്പ് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പുറത്തിറക്കി. ന്യൂഡല്‍ഹി: ഇസ്രയേലിന്റെ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ്. 13,000 കോടി രൂപയ്ക്ക് പെഗാസസും മിസൈല്‍ സംവിധാനവുമാണ് ഇന്ത്യ വാങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി 2017 ല്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച വേളയിലാണ് പെഗാസസ് വാങ്ങിയതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് പത്രം ഇപ്പോള്‍ പുറത്തുവിട്ടത്.

ഹോളണ്ടും ഹംഗറിയും പെഗാസസ് ചാര സോഫ്റ്റ് വെയര്‍ വാങ്ങിയിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിലുണ്ട്. പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയിരുന്നോ എന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.

ഇസ്രയേലിന്റെ എന്‍എസ്ഒ ഗ്രൂപ്പുമായി ബിസിനസ് ഇടപാടില്ലെന്നായിരുന്നു 2021 ഓഗസ്റ്റില്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്. നിരവധി ഇന്ത്യന്‍ പ്രമുഖരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണുകളില്‍ പെഗാസസ് കടന്നുകയറിയതായി കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്.

പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി വിവരങ്ങള്‍ തേടി. ഇതുസംബന്ധിച്ച പൊതു അറിയിപ്പ് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പുറത്തിറക്കിയിരുന്നു.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.