ശരീരത്തില്‍ 85 സ്പൂണുകള്‍ ഒരേസമയം ബാലന്‍സ് ചെയ്ത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി ഇറാന്‍കാരന്‍

ശരീരത്തില്‍ 85 സ്പൂണുകള്‍ ഒരേസമയം ബാലന്‍സ് ചെയ്ത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി ഇറാന്‍കാരന്‍


ടെഹറാന്‍: സ്പൂണുകളുപയോഗിച്ചുള്ള അസാധാരണ അഭ്യാസത്തിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി 50 കാരന്‍. ഇറാനിലെ അബൊല്‍ ഫസല്‍ സാബര്‍ മൊഖ്താരിയാണ് 85 സ്പൂണുകള്‍ ഒരേസമയം ശരീരത്തില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തി ലോക റെക്കോര്‍ഡിട്ടത്.

തന്റെ ശരീരത്തില്‍ ബാലന്‍സ് ചെയ്യാന്‍ കഴിയാത്തതായി ഒന്നും തന്നെ ഇല്ലെന്ന് പറയുന്നു മൊഖ്താരി. പ്ലാസ്റ്റിക്, ഗ്ലാസ്, പഴം, കല്ല്, മരത്തടി തുടങ്ങി പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു മനുഷ്യനെപ്പോലും തനിക്ക് ശരീരത്തില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ കഴിയുമത്രേ.ശരീരത്തിന്റെ ശക്തിയും ഊര്‍ജവും വസ്തുക്കളിലേക്ക് പകര്‍ന്നു നല്‍കിയും അവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും ആണ് ഈ കഴിവ് വളര്‍ത്തിക്കൊണ്ടു വന്നതെന്നും വിശദീകരിക്കുന്നു അദ്ദേഹം.

കറികളും മറ്റും കോരിയെടുക്കാനും അടുക്കളയിലെ മറ്റ് ആവശ്യങ്ങള്‍ക്കും മാത്രമുള്ളല്ല സ്പൂണുകള്‍ എന്ന വാദവുമായി കഴിഞ്ഞ വേനല്‍ക്കാലത്ത് റെക്കോര്‍ഡ് നേടാന്‍ മൊഖ്താരി ശ്രമം തുടങ്ങിയെങ്കിലും കാലാവസ്ഥ അനുകൂലമായില്ല. ഇത്തവണയും നേട്ടം സ്വന്തമാക്കാന്‍ മൂന്ന് തവണ പരിശ്രമിക്കേണ്ടി വന്നു.ഒടുവില്‍ ഇറാനിലെ കരാജില്‍ നടന്ന ശ്രമത്തില്‍ മൊഖ്താരി വെന്നിക്കൊടി നാട്ടി. സ്പെയിനില്‍ നിന്നുള്ള മാര്‍ക്കോസ് റൂയിസ് എന്നയാളുടെ റെക്കോര്‍ഡ് തകര്‍ത്താണ് മൊഖ്താരി ഗിന്നസില്‍ ഇടം നേടിയത്. 64 സ്പൂണുകളായിരുന്നു മാര്‍ക്കോസ് ബാലന്‍സ് ചെയ്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.