ക്വാലാലമ്പൂര്‍: എറ്റവും കൂടുതല്‍ റോഡപകടമരണങ്ങള്‍ നടക്കുന്ന മലേഷ്യയില്‍ നിന്നുള്ള അത്ഭുതകരമായ ഒരു രക്ഷപ്പെടലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരു ബൈക്ക് യാത്രികന്‍ അപകടത്തില്‍പ്പെടുന്നതിന്റെയും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെയും ഭയാനക വീഡിയോ ആണിത്.
കോരിച്ചൊരിയുന്ന മഴയ്ക്കിടെ ആയിരുന്നു ഈ അപകടവും അത്ഭുതകരമായ രക്ഷപ്പെടലും അരങ്ങേറിയത്. ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ സ്പീഡില്‍ വരുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് ബാലന്‍സ് നഷ്ടപ്പെട്ട ബൈക്ക് റോഡിലൂടെ തെന്നി നീങ്ങി വീഴുകയും ചെയ്യുന്നുണ്ട്. തൊട്ടുപിന്നാലെ ഒരു ട്രക്ക് വന്ന് ബൈക്കിന് മുകളിലൂടെ കടന്നു പോകുന്നത് കാണാം. ഞൊടിയിട വ്യത്യാസത്തില്‍ ബൈക്ക് യാത്രികന്‍ വീണിടത്തു നിന്ന് എഴുന്നേറ്റ് അല്‍പ്പം ദൂരേക്ക് മാറി നിവര്‍ന്നു നില്‍ക്കുന്നു.
കാറില്‍ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരനാണ് ഈ പേടിപ്പെടുത്തുന്ന വീഡിയോ പകര്‍ത്തിയത്. നിസ്സഹായനായ ട്രക്ക് ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ട ട്രക്ക് നിര്‍ത്തി. ബൈക്ക് യാത്രികന്‍ ബൈക്കിന് കേടുപാട് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പതിയെ പോകുന്നതാണ് വീഡിയോയില്‍ അവസാനമായി കാണുന്നത്.അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കിയിരുന്നു.
https://youtu.be/7e8EOIwCR_8
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.