ജാര്‍ഖണ്ഡ് ജില്ലാ ജഡ്ജിയുടെ മരണം: സിബിഐ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു

ജാര്‍ഖണ്ഡ് ജില്ലാ ജഡ്ജിയുടെ മരണം: സിബിഐ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു

ഡല്‍ഹി: ജാര്‍ഖണ്ഡില്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദിന്റെ മരണം അന്വേഷിക്കുന്ന സംഘത്തെ മാറ്റി സിബിഐ. കേസ് അന്വേഷിക്കുന്നതില്‍ അലംഭാവം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി ജാര്‍ഖണ്ഡ് ഹൈക്കോടതി അടുത്തിടെ സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘത്തെ മാറ്റി പുതിയ സംഘത്തെ നിയോഗിച്ചത്.

ഡല്‍ഹിയിലെ സ്പെഷല്‍ ക്രൈം യൂണിറ്റ് പൊലീസ് സൂപ്രണ്ട് വികാസ് കുമാറിന്റെ നേതൃത്വത്തിലായിരിക്കും പുതിയ സംഘം പ്രവര്‍ത്തിക്കുകയെന്ന് സിബിഐ അറിയിച്ചു. വി.കെ ശുക്ലയില്‍ നിന്ന് വികാസ് ഇതിനകം ചുമതലയേറ്റുവെന്നും സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കുറ്റപത്രം സമര്‍പ്പിച്ച് ജില്ലാ ജയിലില്‍ കഴിയുന്ന പ്രതികളായ ലഖന്‍ വര്‍മ, രാഹുല്‍ വര്‍മ എന്നിവരെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി തേടി പുതിയ സംഘം ധന്‍ബാദില്‍ എത്തി.

ധന്‍ബാദിലെ ജില്ലാ അഡീഷണല്‍ ജഡ്ജിയായിരുന്ന ഉത്തം ആനന്ദ് കഴിഞ്ഞ വര്‍ഷം ജൂലൈ 28ന് പ്രഭാത സവാരിക്കിടെയാണ് വാഹനമിടിച്ച് മരിച്ചത്. വീടിന് അര കിലോമീറ്റര്‍ അകലെ പുറകില്‍ കൂടിയെത്തിയ ഓട്ടോറിക്ഷ അദ്ദേഹത്തെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.