വാഷിംഗ്ടണ്‍ ഡിസി ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് കുതിക്കുന്നു. 29,415,168 പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചെന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്ത് വിടുന്ന കണക്കുകള്‍. 931,934 പേര്‍ക്ക് ജീവന് നഷ്ടമായെന്നും 21,260,789 പേര് രോഗമുക്തി നേടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, പെറു, കൊളംബിയ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, സ്പെയിന്, അര്‍ജന്റീന എന്നീ രാജ്യങ്ങളാണ് കോവിഡ് കണക്കില്‍ ആദ്യ 10ല്‍ നില്‍ക്കുന്നത്. രോഗബാധിതരുടെ എണ്ണം അമേരിക്ക-6,745,613, ഇന്ത്യ-4,926,914, ബ്രസീല്‍-4,345,610, റഷ്യ-1,068,320, പെറു-733,860, കൊളംബിയ-721,892, മെക്സിക്കോ-668,381, ദക്ഷിണാഫ്രിക്ക-650,749, സ്പെയിന്-593,730, അര്‍ജന്റീന-555,537.
മരണമടഞ്ഞവരുടെ എണ്ണം അമേരിക്ക-198,897, ഇന്ത്യ-80,808, ബ്രസീല്‍-132,006, റഷ്യ-18,635 , പെറു-30,812, കൊളംബിയ-23,123, മെക്സിക്കോ-70,821, ദക്ഷിണാഫ്രിക്ക-15,499, സ്പെയിന്-29,848, അര്‍ജന്റീന-11,412.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.