വാഷിങ്ടണ്‍: ഖത്തറിന് നേരെയുള്ള ആക്രമണങ്ങള്‍ ഇറാന്‍ തുടരുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടമായ ഇറാന്റെ 'സൗത്ത് പാഴ്സ്'പൂര്‍ണമായും തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാന്റെ പ്രധാന സാമ്പത്തിക സ്രോതസായ മേഖല ലക്ഷ്യം വെക്കുമെന്ന ട്രംപിന്റെ പ്രസ്താവന പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.
ഇറാനിലെ സൗത്ത് പാഴ്‌സ് വാതകപ്പാടത്തിന് നേരെ ഇനി ഇസ്രയേല്‍ ആക്രമണം നടത്തില്ലെന്ന് ട്രംപ് അറിയിച്ചു. എന്നാല്‍ ഖത്തറിന് നേരെ ആക്രമണം തുടര്‍ന്നാല്‍ കനത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം ഇറാന്റെ സൗത്ത് പാഴ്സ് മേഖലയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാല്‍ ഈ ആക്രമണത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് ട്രംപ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.