ന്യൂഡല്‍ഹി: വിദേശത്തേക്ക് പഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സമീപനത്തില്‍ വലിയ മാറ്റം സംഭവിച്ചതായി പഠനം.
മികച്ച റാങ്കുള്ള സര്‍വകലാശാലകള്‍ തിരഞ്ഞെടുക്കുന്നതിനേക്കാള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ലഭിക്കുന്ന ജോലി, കരിയര്‍ വളര്‍ച്ച, നിക്ഷേപത്തിന് ലഭിക്കുന്ന നേട്ടം എന്നിവയ്ക്കാണ് വിദ്യാര്‍ഥികള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ചില പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, ഫിന്‍ലന്‍ഡ് എന്നിങ്ങനെയുള്ള യൂറോപ്യന്‍ രാജ്യങ്ങളോട് വിദ്യാര്‍ഥികളുടെ താല്‍പര്യം വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇതില്‍ ജര്‍മനിയാണ് മുന്നില്‍. വിദ്യാഭ്യാസച്ചെലവ് കുറവാണ് എന്നതും മികച്ച തൊഴില്‍ സാധ്യതകളും മുന്നില്‍ കണ്ടാണ് വിദ്യാര്‍ഥികള്‍ ജര്‍മനി പ്രധാനപ്പെട്ട ഒരു ഓപ്ഷനായി തിരഞ്ഞെടുക്കുന്നത്.
യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ വര്‍ധിച്ചു വരുന്ന ചെലവും കര്‍ശനമായ കുടിയേറ്റ നയങ്ങളുമാണ് വിദ്യാര്‍ഥികളെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ പരിഗണിക്കാന്‍ പ്രേരിപ്പിക്കുന്നത്.
വിദേശ പഠനത്തിലെ കോഴ്‌സ് തിരഞ്ഞെടുപ്പിലും വ്യത്യസ്തമായ രീതിയാണ് വിദ്യാര്‍ഥികള്‍ നിലവില്‍ സ്വീകരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ എ.ഐയുമായി ബന്ധപ്പെട്ടതോ എ.ഐ മുഖ്യ വിഷയമായ വിഷയങ്ങള്‍ ആണ് തെരഞ്ഞെടുക്കുന്നത്.
അതായത്, വിദേശ പഠനം ഇനി മികച്ചൊരു ഡിഗ്രി നേടാനുള്ള അവസരം മാത്രമായി വിദ്യാര്‍ഥികള്‍ കാണുന്നില്ല. ആ ഡിഗ്രി ഉപയോഗിച്ച് എവിടെ മികച്ച കരിയര്‍ എങ്ങനെ കെട്ടിപ്പടുക്കാം എന്നതും രാജ്യവും കോഴ്‌സും തിരഞ്ഞെടുക്കുമ്പോള്‍ പ്രധാന ഘടകമായി മാറുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.