സെയ്‌ഗോണ്‍:വിയറ്റ്‌നാമിലെ കത്തോലിക്കാ പള്ളിയില്‍ യുവ വൈദികന്‍ കുത്തേറ്റു മരിച്ചു. ദിവ്യബലിക്ക് മുമ്പ് പള്ളിയില്‍ കുമ്പസാരം കേള്‍ക്കുന്നതിനിടെയാണ് ഡൊമിനിക്കന്‍ സഭാംഗമായ ഫാ. ജോസഫ് ട്രാന്‍ എന്‍ഗോക് തന്‍ (41 ) നിഷ്ഠുരമായി ആക്രമിക്കപ്പെട്ടത്.'യുദ്ധാനന്തര ചരിത്രത്തില്‍ രാജ്യത്ത് ക്രൈസ്തവ വൈദികനുണ്ടായ ഏറ്റവും ദയനീയമായ മരണം'-സംഭവത്തെപ്പറ്റി ഡൊമിനിക്കന്‍ സന്യാസ സഭ അറിയിച്ചു.
സെയ്‌ഗോണില്‍ 1981 ഓഗസ്റ്റ് 10 നു ജനിച്ച ഫാ. ജോസഫ് ട്രാന്‍ എന്‍ഗോക് തന്‍ 2018 ഓഗസ്റ്റില്‍ വൈദികനായി നിയമിക്കപ്പെട്ടതിന് ശേഷം വിയറ്റ്‌നാമിലെ കോണ്‍ തൂമിലുള്ള ഡാക് മോട്ടിലെ മിഷന്‍ കേന്ദ്രത്തില്‍ അജപാലക ശുശ്രൂഷയാരംഭിച്ചു. ഇടവകയെ സേവിക്കുകയും വിശ്വസ്തതയോടെ ദൈവത്തിന്റെ ആട്ടിന്‍കൂട്ടത്തെ മേയിക്കുകയും ചെയ്തു അദ്ദേഹമെന്ന് ഡൊമിനിക്കന്‍ സന്യാസ സഭയുടെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.
ഡോങ് നായി പ്രവിശ്യയില്‍ പെടുന്ന ബിയാന്‍ ഹോവ നഗരത്തിലെ സെന്റ് മാര്‍ട്ടിന്‍ ചാപ്പലില്‍ നടന്ന മൃത സംസ്‌കാര ശുശ്രൂഷയില്‍ വിശ്വാസി സമൂഹവും ഡൊമിനിക്കന്‍ വൈദികരും ഫാ. ജോസഫിന് കണ്ണീരോടെ വിട നല്‍കി.കോണ്‍ തൂമിലെ ബിഷപ്പ് അലോസിയോ എന്‍ഗുയന്‍ ഹങ് വി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരമെന്ന് കോണ്‍ തൂം രൂപതാ വക്താവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.