തുര്‍ക്കി: ഗ്രീസ് അതിര്‍ത്തിയില്‍ തണുത്തുറഞ്ഞു മരിച്ച 12 കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. യൂറോപ്പിലേക്കു കുടിയേറുന്നതിനിടെ ഗ്രീക്ക് അതിര്‍ത്തി സുരക്ഷാസേന തിരിച്ചയച്ച 22 കുടിയേറ്റക്കാരില്‍ 12 പേരുടെ മൃതദേഹങ്ങളാണ് ഇപ്സാല ബോര്‍ഡര്‍ ക്രോസിംഗിന് സമീപം കണ്ടെത്തിയതെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്ലു ട്വീറ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കണ്ടെടുത്ത എട്ട് മൃതദേഹങ്ങളുടേതെന്ന് സൂചിപ്പിക്കുന്ന ഫോട്ടോകള്‍ പങ്കിട്ടിരുന്നു. ഏകദേശം 37 ലക്ഷം അഭയാര്‍ഥികള്‍ തുര്‍ക്കിയില്‍ കഴിയുന്നുണ്ട്. ആഫ്രിക്കയില്‍നിന്നും മധ്യേഷ്യയില്‍നിന്നുമുള്ള അഭയാര്‍ഥികള്‍ യൂറോപ്പിലേക്കു കടക്കുന്ന പ്രധാന വഴികളിലൊന്നാണ് തുര്‍ക്കി-ഗ്രീസ്.
2015-2016 മുതല്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ മറ്റ് യൂറോപ്യന്‍ യൂണിയന്‍ സംസ്ഥാനങ്ങളിലേക്ക് കുടിയേറാന്‍ തുടങ്ങിയതോടെ തുര്‍ക്കിയിലേക്കുള്ള അഭയാര്‍ഥികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍നിന്ന് ബോട്ടുകള്‍ വഴി കുടിയേറ്റക്കാരെ ഈജിയന്‍ കടലിലൂടെ ഇറ്റലിയിലേക്കു കടത്തുന്ന ഒട്ടേറെ കള്ളക്കടത്തു സംഘങ്ങളുണ്ട്. കുടിയേറ്റക്കാരെ കുത്തിനിറച്ച ബോട്ടുകള്‍ അപകടത്തില്‍പെട്ട് കഴിഞ്ഞ മാസം ഒരു ഡസനോളം കുടിയേറ്റക്കാര്‍ ഈജിയനില്‍ മരണപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.