ഓടും കുതിര ചാടും കുതിര കാവലായി നിന്നോണ്ടുറങ്ങും കുതിര

ഓടും കുതിര ചാടും കുതിര കാവലായി നിന്നോണ്ടുറങ്ങും കുതിര

കുതിരകള്‍ക്ക് നിന്നുറങ്ങാനുള്ള കഴിവുണ്ടെന്ന് അറിയാമോ? കുതിരകള്‍ വേട്ട മൃഗങ്ങളായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതായത് കാട്ടിലും മറ്റും മറ്റ് മൃഗങ്ങള്‍ ഇവയെ വേട്ടയാടാറുണ്ട്. കുതിരകളുടെ പുറം വളവില്ലാതെ നിവര്‍ന്നതാണ്. അതുകൊണ്ട് തന്നെ പെട്ടെന്ന് ചാടി എഴുന്നേല്‍ക്കാന്‍ അവയ്ക്ക് ബുദ്ധിമുട്ടാണ്. ഉറങ്ങിക്കിടക്കുന്ന കുതിരയുടെ അടുത്തേക്ക് ശത്രു പാഞ്ഞെത്തിയാല്‍ പെട്ടെന്ന് എഴുന്നേറ്റ് ഓടാന്‍ അവയ്ക്ക് ആവില്ല. ഇതിനൊരു പരിഹാരമാണ് കുതിരകളുടെ പ്രത്യേക കാല്‍മുട്ടുകള്‍. മുട്ടുകള്‍ 'ലോക്ക് ' ആക്കിവച്ച് നിന്നുകൊണ്ട് ഉറങ്ങാനുള്ള കഴിവുള്ളതു കൊണ്ട്, നിന്നുകൊണ്ട് ഉറങ്ങിയാലും കുതിരകള്‍ വീഴില്ല.

പകല്‍ സമയങ്ങളില്‍ ഇവ കിടന്ന് ഉറങ്ങാറുണ്ട്. കൂട്ടമായിട്ടാണെങ്കില്‍ ഒരു കുതിര നില്‍ക്കുകയും ബാക്കിയുള്ളവ കിടക്കുകയും ചെയുന്നത് കാണാം. കിടന്ന് വിശ്രമിക്കുന്ന കൂട്ടുകാര്‍ക്ക് കാവലാണ് നില്പന്‍ കുതിര. തങ്ങളെ വേട്ടയാടുന്ന മൃഗങ്ങളെ ഭയന്ന് പലപ്പോഴും ഇവയുടെ വിശ്രമം പകലാണ്. അതോടൊപ്പം കാലുകള്‍ക്ക് വിശ്രമവും കിട്ടുന്നു.

കിടന്നുറങ്ങുമ്പോള്‍ അവ ഗാഢമായ ഉറക്കത്തിലേക്ക് പോകുന്നു. എന്നാല്‍ നിന്നു കൊണ്ടുള്ളത് മയക്കം മാത്രമാണ്. അതിജീവനം അവയുടെ സഹജവാസന ആയതുകൊണ്ട് തനിയെ അവയ്ക്ക് ഉറങ്ങാന്‍ സാധിക്കില്ല. സ്വന്തം സുരക്ഷിതത്വം ഉറപ്പ് വരുത്തിയതിന് ശേഷമേ ഉറങ്ങാനാവൂ. ഗാഢ നിദ്രയിലേക്ക് പോകണമെങ്കില്‍ ഒരു 'ചങ്ങായി' കവലിനുണ്ടാവണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.