നിഗ്രഹ ശേഷിയേറിയ സൗര കൊടുങ്കാറ്റുകള്‍ ഇനിയും വരും; ഉപഗ്രഹങ്ങള്‍ക്ക് വന്‍ ഭീഷണിയെന്ന് വിദഗ്ധര്‍

നിഗ്രഹ ശേഷിയേറിയ സൗര കൊടുങ്കാറ്റുകള്‍ ഇനിയും വരും; ഉപഗ്രഹങ്ങള്‍ക്ക് വന്‍ ഭീഷണിയെന്ന് വിദഗ്ധര്‍

ന്യൂയോര്‍ക്ക്: ബഹിരാകാശത്തെ സൗര കൊടുങ്കാറ്റില്‍ പെട്ട് തകര്‍ന്നത് നിരവധി ഉപഗ്രഹങ്ങള്‍. സ്വകാര്യ ബഹിരാകാശ ഉപഗ്രഹ നിര്‍മ്മാതാക്കളായ എലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ്് ബഹിരാകാശത്തെ അപകടം സ്ഥിരീകരിച്ചിരുന്നു.അതേസമയം, ഇപ്പോഴുണ്ടായതിലേറെ ഭീകരമായ സൗര കൊടുങ്കാറ്റ് ഇനിയും വരാന്‍ സാധ്യതയുള്ളതായി ശസ്ത്രജ്ഞര്‍ പറയുന്നു

ഈ മാസം 3-ാം തിയതിയാണ് 49 സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഉപഗ്രഹങ്ങള്‍ സ്പേസ് എക്സിന്റെ സഹായത്താല്‍ വിവിധ കമ്പനികള്‍ വിക്ഷേപിച്ചത്.അതില്‍ 40 ഉപഗ്രഹങ്ങള്‍ അതിതീവ്ര സൗരകൊടുങ്കാറ്റില്‍ പ്രവര്‍ത്തന രഹിതമായി. ആകെ 25 രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ ഉപഗ്രഹങ്ങളാണ് നഷ്ടമായത്.

ഇതുവരെ 2000 ഉപഗ്രഹങ്ങളാണ് സ്പേസ് എക്സ് ബഹിരാകാശത്തേക്ക് ഇന്റര്‍നെറ്റ് ആവശ്യങ്ങള്‍ക്കായി വിക്ഷേപിച്ചത്. ആഗോളതലത്തിലെ ആവശ്യങ്ങള്‍ നിറവേറ്റാനായി കുറഞ്ഞത് 42,000 ഉപഗ്രഹങ്ങളെങ്കിലും ആവശ്യമുണ്ടെന്നാണ് സ്പേസ് എക്സ് പറയുന്നത്. 25 രാജ്യങ്ങളിലായി 1.45 കോടി ഉപഭോക്താക്കളാണ് ഇന്റര്‍നെറ്റ് സേവനം ഉപയോഗപ്പെടുത്തുന്നതെന്നും സ്പേസ് എക്സ് അറിയിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട പല ലക്ഷ്യങ്ങളെയും സൗരകൊടുങ്കാറ്റ് മാറ്റിമറിക്കുമോയെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

സൂര്യന്റെ ശക്തമായ വാതക പാളികള്‍ അന്തരീക്ഷ മര്‍ദ്ദവ്യത്യാസത്തിനനനുസരിച്ച് അഗ്‌നിജ്വാലകളായി വ്യാപിക്കുന്നതാണ് സൗരകൊടുങ്കാറ്റെന്ന പ്രതിഭാസം. അതിന്റെ വഴിയില്‍ അതേ ഭാഗത്ത് ചെന്നുപെട്ട എല്ലാ ഉപഗ്രഹങ്ങളും തകര്‍ന്നുവെന്നാണ് വിവരം. സൂര്യനില്‍ നിന്ന് പുറത്തേക്ക് വമിക്കുന്ന വാതകങ്ങളുണ്ടാക്കുന്ന ശക്തിയേറിയ അഗ്‌നിജ്വാലകളാണ് ഒഴുകി നീങ്ങുന്നത്. അവ ഭൂമിയുടെ കാന്തികവലയത്തിലേക്ക് വലിച്ചടുപ്പിക്കപെടുമ്പോള്‍ തീക്കാറ്റായി അതിവേഗം വീശിയടിക്കുന്നു.

സ്പേസ് എക്സിന്റെ റോക്കറ്റ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച അതേ ഭ്രമണപഥത്തിലൂടെ തന്നെയാണ് സൗരക്കാറ്റ് ആഞ്ഞടിച്ചതെന്നതാണ് നിര്‍ഭാഗ്യകരമായ സംഭവമായി മാറിയത്. കൊടുങ്കാറ്റിന്റെ ശക്തിയില്‍ പ്രവര്‍ത്തന രഹിതമായ ഉപഗ്രഹങ്ങളെ ഇനി ശരിയായ ഭ്രമണ പഥത്തിലേക്ക് എത്തിക്കാനും സാധിക്കില്ലെന്ന് നാസ അറിയിച്ചു.

ഇത്രയധികം ഇന്റര്‍നെറ്റ് ഉപഗ്രഹങ്ങള്‍ ഒന്നിച്ച് നശിച്ചത് ആഗോള തലത്തില്‍ ഏതൊക്കെ മേഖലകളെ ബാധിക്കുമെന്നത് അറിവായിട്ടില്ല. ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാന്‍ എത്ര തുക ചെലവായി എന്നതും സ്പേസ് എക്സ് പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ഒരു ഉപഗ്രഹത്തിന് കുറഞ്ഞത് 75 കോടി രൂപയെങ്കിലും ചെലവായിട്ടുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

എന്നാല്‍ ഈ കൊടുങ്കാറ്റുകള്‍ അസാധാരണമല്ലെന്ന് ബഹിരാകാശ കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. സൂര്യന്‍ 2019 ഡിസംബറില്‍ പുതിയ 11 വര്‍ഷ സൗരചക്രം ആരംഭിച്ച ശേഷം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത് കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുന്നുവെന്നത്് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. 2025-ല്‍ തീവ്രത ഉച്ചസ്ഥായിയില്‍ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത് -എയ്റോസ്പേസ് കോര്‍പ്പറേഷന്റെ ഗവേഷണ ശാസ്ത്രജ്ഞ തമിത സ്‌കോവ് സിഎന്‍ബിസിയോട് അറിയിച്ചു. അതേസമയം, മനുഷ്യര്‍ക്ക് ഇതു മൂലം എന്തെങ്കിലും ഹാനി വരാനുള്ള സാധ്യതയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.