പാല്‍മ: ഫയര്‍ അലാറം മുഴങ്ങിയതിനെത്തുടര്‍ന്ന് വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടിയ 18 യാത്രക്കാര്‍ക്ക് പരിക്കേറ്റു. സ്‌പെയിനിലെ പാല്‍മ ഡി മല്ലോറ എയര്‍പോര്‍ട്ടിലാണ് സംഭവം. മാഞ്ചസ്റ്ററിലേക്ക് പോകാന്‍ റണ്‍വേയില്‍ നിര്‍ത്തിയിട്ട റയന്‍എയര്‍ 737 എന്ന വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടു മുന്‍പാണ് സംഭവം ഉണ്ടായത്.
വിമാനത്തില്‍ നിന്ന് അപായ അലാറം മുഴങ്ങിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കാനുള്ള നടപടികള്‍ തുടങ്ങി. പരിഭ്രാന്തരായ യാത്രക്കാര്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന ഉടന്‍ വിമാനത്തിന്റെ ചിറകിലേക്ക് കയറുകയും അവിടെ നിന്നും താഴേക്ക് ചാടുകയുമായിരുന്നു. വളരെ ഉയരത്തില്‍ നിന്നും താഴെക്ക് വീണതോടെയാണ് പലര്‍ക്കും പരിക്കേറ്റത്.
തീപിടിത്ത മുന്നറിയിപ്പ് സൂചിപ്പിക്കുന്ന ലൈറ്റ് തെളിഞ്ഞതോടെ എയര്‍പോര്‍ട്ടിലെ എമര്‍ജന്‍സി ടീം വിമാനത്തിന് അടുത്തെത്തി യാത്രക്കാരെ രക്ഷപെടുത്താന്‍ ശ്രമം ആരംഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ എത്തും മുന്‍പ് യാത്രക്കാര്‍ പുറത്തേക്ക് ചാടുകയായിരുന്നു. പതിനെട്ട് പേര്‍ക്ക് പരിക്കേറ്റതായും, അവരില്‍ ആറ് പേരെ ആശുപത്രിയിലേക്ക് ല്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ആരുടെയും പരിക്ക് ഗുരുതരമല്ല അപായ അലാറം മുഴങ്ങിയ ഉടന്‍ തന്നെ എമര്‍ജന്‍സി ടീം പ്രവര്‍ത്തനം ആരംഭിച്ചതായും എയര്‍ പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.
അതേസമയം തെറ്റായ ഫയര്‍ അലാറം ആയിരുന്നു അതെന്നും യാത്രക്കാരെ സുരക്ഷിതമായി ടെര്‍മിനലിലെത്തിച്ചെന്നും റയന്‍ എയര്‍ പ്രസ്താവനയില്‍ അറിയിച്ചു. യാത്രക്കാരെ ഒഴിപ്പിച്ചതിന് പിന്നാലെ അവര്‍ക്ക് ആവശ്യമായ വൈദ്യസഹായവും നല്‍കി. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു. സംഭവത്തില്‍ എയര്‍പോര്‍ട്ട് സുരക്ഷ ഉദ്യോഗസ്ഥരും അഗ്‌നിശമന സേന ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.