ഹമാസ് നാവിക കമാന്‍ഡറെ വധിച്ച് ഇസ്രായേല്‍ സൈന്യം; റംസി റമദാന്‍ അബ്ദുല്‍ അലി സാലിഹ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ പ്രതിരോധ സേന

ഹമാസ് നാവിക കമാന്‍ഡറെ വധിച്ച് ഇസ്രായേല്‍ സൈന്യം; റംസി റമദാന്‍ അബ്ദുല്‍ അലി സാലിഹ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ പ്രതിരോധ സേന

ടെല്‍ അവീവ്: ഹമാസ് നാവികസേനാ കമാന്‍ഡര്‍ റംസി റമദാന്‍ അബ്ദുല്‍ അലി സാലിഹിനെ വധിച്ച് ഇസ്രയേല്‍ സൈന്യം. ഇയാള്‍ക്കൊപ്പം ഭീകര സംഘടനയുടെ മോര്‍ട്ടാര്‍ ഷെല്‍ അറേ സെല്ലിന്റെ ഡെപ്യൂട്ടി മേധാവി ഹിഷാം അയ്മാന്‍ അതിയ മന്‍സൂറും മറ്റൊരു ഭീകരനായ നിസിം മുഹമ്മദ് സുലൈമാന്‍ അബുവും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

റംസിയെയും ഹമാസ് ഭീകര ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെയും വധിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഗാസയിലെ ഒരു കഫേയില്‍ നടന്ന ആക്രമണത്തിലാണ് ഇവരെ വധിച്ചത്.

ഹമാസിനുള്ളില്‍ വലിയ സ്വാധീനമുള്ള ഭീകര നേതാക്കളില്‍ ഒരാളാണ് റംസി. ഐഡിഎഫ് സൈനികര്‍ക്കെതിരെ സമുദ്രാതിര്‍ത്തി വഴിയുള്ള ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും റംസിയും പങ്കാളിയാണെന്ന് ഇസ്രയേല്‍ സേന പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.