തിരുവനന്തപുരം: പീഡനക്കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബംഗളൂരുവില്‍ എത്തിച്ച ഡ്രൈവര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍. മലയാളിയായ ഡ്രൈവറാണ് പിടിയിലായത്. ബംഗളൂരുവില്‍ രാഹുല്‍ ഒളിവില്‍ കഴിഞ്ഞെന്ന് കരുതുന്ന സ്ഥലത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്.
ചൊവ്വാഴ്ചയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വര്‍ഷങ്ങളായി ബംഗളൂരുവിലെ രാഷ്ട്രീയ ബന്ധമുള്ള ഒരു പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ ഡ്രൈവറായി ജോലി നോക്കുകയാണ് ഇയാള്‍. രാഹുലിനെ ബംഗളൂരുവിലെ ഒരു പ്രത്യേക കേന്ദ്രത്തില്‍ കൊണ്ടുവിട്ടെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ബംഗളൂരുവിലെ ഒരു കേന്ദ്രത്തില്‍ അന്വേഷണ സംഘം എത്തിയത്. പക്ഷേ അപ്പോഴേക്കും രാഹുല്‍ അവിടെ നിന്ന് കടന്നിരുന്നു. അറസ്റ്റ് ഒഴിവാക്കാന്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ബംഗളൂരുവില്‍ തന്നെ ഉണ്ടെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. രാഹുലിനെ തിരഞ്ഞ് പൊലീസ് സംഘം ബംഗളൂരുവില്‍ ഉണ്ട്.
അതേസമയം പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സഹായം രാഹുലിന് ലഭിക്കുന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. വിവരം ചോരാനുള്ള പഴുതുകള്‍ അടച്ചാണ് അന്വേഷണവും പരിശോധനയും നടക്കുന്നതെങ്കിലും പൊലീസില്‍ നിന്നുതന്നെ രാഹുലിന് വിവരം ചോര്‍ന്നുകിട്ടുന്നതായും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.