ധാക്ക: മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവുമായ ബീഗം ഖാലിദ സിയയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ശ്വാസകോശത്തിലെ അണുബാധ മൂര്‍ഛിച്ചതാണ് ഖാലിദ സിയയുടെ ആരോഗ്യനില മോശമാകാന്‍ കാരണം. ഇതേ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
നവംബര്‍ 23 നാണ് ഖാലിദ സിയയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ആശുപത്രിയില്‍ വെച്ച് ആരോഗ്യാവസ്ഥ വീണ്ടും മോശമായി. വിദേശത്ത് നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വലിയ മെഡിക്കല്‍ സംഘമാണ് ഖാലിദ സിയയെ ചികിത്സിക്കുന്നത്. മരുന്നുകളോട് കാര്യമായി പ്രതികരിക്കുന്നില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായാല്‍ ഖാലിദയെ വിദേശത്തേക്ക് കൊണ്ടുപോയി ചികിത്സ നല്‍കാനും പദ്ധതിയുണ്ട്. ഇതിനായി എയര്‍ ആംബുലന്‍സ് അടക്കം സജ്ജമാക്കിയിട്ടുണ്ട്. ഖാലിദ സിയ എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും എല്ലാ പിന്തുണയും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നിലവിലെ അധ്യക്ഷ കൂടിയായ ഖാലിദ സിയ. മൂന്ന് തവണയാണ് അവര്‍ പ്രധാനമന്ത്രിയായത്. അഴിമതിക്കേസില്‍ 2018 ല്‍ ശിക്ഷിക്കപ്പെട്ട ഖാലിദ സിയയ്ക്ക് ചികിത്സയ്ക്കായി പുറത്തു പോകുന്നതിനും വിലക്കുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.