സിഡ്‌നി: ന്യൂ സൗത്ത് വെയിൽസിൽ ഏകാന്തതയെന്ന അവസ്ഥ അതിരൂക്ഷമായി പടർന്നു പിടിക്കുന്നതായി പാർലമെന്ററി റിപ്പോർട്ട്. എൻ.എസ്.ഡബ്ല്യു. അപ്പർ ഹൗസ് പുറത്തിറക്കിയ ഈ സുപ്രധാന റിപ്പോർട്ടിൽ ഏകാന്തതയെ മാനസികാരോഗ്യ കുറവിനും സാമൂഹിക പെരുമാറ്റ പ്രശ്‌നങ്ങൾക്കും വിദ്യാഭ്യാസപരവും തൊഴിൽപരവുമായ തിരിച്ചടികൾക്കും കാരണമാകുന്ന ഒരു സാമൂഹിക വിപത്തായി വിശേഷിപ്പിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ ജീവിത സംതൃപ്തി (ലൈഫ് സാറ്റിസ്ഫാക്ഷൻ) സർവേ പ്രകാരം സർവേയിൽ പങ്കെടുത്തവരിൽ 15 ശതമാനം പേർക്ക് തങ്ങൾക്ക് പലപ്പോഴും ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് ശക്തമായി സമ്മതിച്ചു. 32 ശതമാനം പേർക്ക് 'പ്രയാസകരമായ സമയങ്ങളിൽ ആശ്രയിക്കാൻ ആരുമില്ല' എന്നും അഭിപ്രായപ്പെട്ടു.
ഏറ്റവും കൂടുതൽ ഒറ്റപ്പെടൽ അനുഭവിക്കുന്നത് 18-24 വയസ് പ്രായമുള്ള യുവതലമുറയാണ്. ഇവരിൽ 41 ശതമാനം പേരും 'സ്ഥിരമായ ഏകാന്തത' അനുഭവിക്കുന്നതായി പരാതിപ്പെട്ടു. ചെറിയ കുടുംബങ്ങൾ, കുറയുന്ന ജനന നിരക്ക്, വയോജനങ്ങളുടെ വർധന എന്നിവ ഏകാന്തതയുടെ പ്രധാന കാരണങ്ങളാണ്.
ഡിപ്രഷൻ, ആശങ്ക, ദീർഘകാല രോഗങ്ങൾ എന്നിവ ഒറ്റപ്പെട്ടവരിൽ ഇരട്ടിയോളം കൂടുതലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഏകാന്തത മൂലം സമൂഹത്തിനു വർഷംതോറും ഏകദേശം 2.7 ബില്യൺ ഡോളറിന്റെ സാമ്പത്തികച്ചെലവാണ് ഉണ്ടാകുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ആത്മീയ ബന്ധമില്ലാത്തവരാണ് ഈ അവസ്ഥയിൽ കൂടുതൽ ദുർബലരാകുന്നതെന്ന് ബിഷപ്പ് ഡാനിയൽ മീഗർ ചൂണ്ടിക്കാട്ടുന്നു. "ഫോണുകളിൽ ഒതുങ്ങിക്കൂടുന്നവർ അത് മാറ്റിവെച്ച് ചുറ്റും നോക്കുമ്പോൾ തങ്ങൾ ഒറ്റയ്ക്കാണെന്ന് തിരിച്ചറിയുന്നു."- ബിഷപ്പ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.