തിരുവന്തപുരം: ഡ്രൈവിംഗ് ലൈസൻസിനെ ആധാറുമായി ഇതുവരെ ബന്ധിപ്പിക്കാത്തവർക്ക് ആർടിഒ ഓഫീസുകളിൽ നിന്ന് ചോദ്യങ്ങൾ നേരിടേണ്ടി വരാമെന്നാണ് റിപ്പോർട്ട്.
തിരിച്ചറിയൽ രേഖ എന്ന നിലയിൽപല സേവനങ്ങൾക്കും ആധാർ ഇന്ന് നിർബന്ധമാണ്. ഇരട്ടിപ്പ് ഒഴിവാക്കാൻ ഡ്രൈവിംഗ് ലൈസൻസിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിർദേശം.
ഇതിന്റെ സമയപരിധി മുൻപേ തന്നെ അവസാനിച്ച പശ്ചാത്തലത്തിൽ ഡ്രൈവിംഗ് ലൈസൻസിനെ ആധാറുമായി ഇതുവരെ ബന്ധിപ്പിക്കാത്ത വാഹനയാത്രക്കാർക്ക് ആർടിഒ ഓഫീസുകളിൽ നിന്ന് ചോദ്യങ്ങൾ നേരിടേണ്ടി വരാമെന്നാണ് റിപ്പോർട്ട്.
കൂടാതെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ , ഡ്രൈവിംഗ് ലൈസൻസിലെ മേൽവിലാസം മാറ്റൽ തുടങ്ങി ഓൺലൈൻ സേവനങ്ങൾ ചെയ്യാൻ കഴിയാതെ വരാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഡ്രൈവിംഗ് ലൈസൻസിനെ എളുപ്പത്തിൽ ആധാറുമായി ബന്ധിപ്പിക്കാം.
ചെയ്യേണ്ടത് ഇങ്ങനെ :
1. മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റ് തുറക്കുക
2. 'ലിങ്ക് ആധാർ' ഓപ്ഷൻ ക്ലിക്ക് ചെയ്യുക
3. ഡ്രൈവിംഗ് ലൈസൻസ് ഓപ്ഷൻ തെരഞ്ഞെടുക്കുക
4. ഡ്രൈവിംഗ് ലൈസൻസ് നമ്പർ നൽകുക
5. 'ഗെറ്റ് ഡീറ്റെയിൽസ്' ക്ലിക്ക് ചെയ്യുക
6. ആധാർ നമ്പറും 10 അക്ക മൊബൈൽ നമ്പറും നൽകുക
7. സബ്മിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക
8. മൊബൈൽ നമ്പറിൽ വരുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ആധാർ വേരിഫൈ ചെയ്യുക
9. ഡ്രൈവിംഗ് ലൈസൻസിനെ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി പൂർത്തിയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.