അമരീന്ദര്‍ സര്‍ക്കാരിനെ നിയന്ത്രിച്ചത് കേന്ദ്ര സര്‍ക്കാരും ബിജെപിയും; വിമര്‍ശനവുമായി പ്രിയങ്ക

 അമരീന്ദര്‍ സര്‍ക്കാരിനെ നിയന്ത്രിച്ചത് കേന്ദ്ര സര്‍ക്കാരും ബിജെപിയും; വിമര്‍ശനവുമായി പ്രിയങ്ക

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. അമരീന്ദറിനെ നിയന്ത്രിച്ചിരുന്നത് കേന്ദ്ര സര്‍ക്കാരും ബിജെപിയും ആയിരുന്നുവെന്നാണ് പ്രിയങ്കയുടെ ആരോപണം. സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളില്‍ തെറ്റായ ചിലത് നടക്കുന്നുണ്ടെന്ന് തങ്ങള്‍ക്ക് മനസിലായി. അതിനാലാണ് നേതൃത്വത്തെ മാറ്റിയതെന്നും പ്രിയങ്കാഗാന്ധി വ്യക്തമാക്കി.

പഞ്ചാബില്‍ നവി സോച്ഛ് നവ പഞ്ചാബ് റാലിയില്‍ സംസാരിക്കവെയായിരുന്നു അമരീന്ദര്‍ സിങ് സര്‍ക്കാരിനെതിരെ പ്രിയങ്ക വിമര്‍ശനം ഉന്നയിച്ചത്. അമരീന്ദര്‍ സിങിന്റെ പേര് പറയാതെയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.

കഴിഞ്ഞ അഞ്ച് വര്‍ഷമായി പഞ്ചാബ് ഭരിക്കുന്നത് കോണ്‍ഗ്രസാണ്. അമരീന്ദറിന്റെ കാലത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം പഞ്ചാബില്‍ നിന്ന് മാറ്റി ഡല്‍ഹിയില്‍ നിന്നായിരുന്നു നിയന്ത്രിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഈ മറഞ്ഞിരിക്കുന്ന കൂട്ടുകെട്ട് മറനീക്കി പുറത്തു വന്നു. അതുകൊണ്ടാണ് ചന്നിയെ മുഖ്യമന്ത്രിയാക്കാന്‍ കാരണം.

ഞങ്ങള്‍ക്ക് ചരണ്‍ജിത് സിങ് ചന്നിയെ ലഭിച്ചു. അദ്ദേഹം നിങ്ങളിലൊരാളാണ്. അദ്ദേഹത്തിന് നിങ്ങളെ അറിയാനും നിങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും സാധിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.