പാട്യാല: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും പോലെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പഞ്ചാബിലെ പാട്യാല ജില്ലയിലെ രാജ്പുരയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
താനൊരിക്കലും നിറവേറ്റാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കില്ല. വ്യാജ വാഗ്ദാനങ്ങള്‍ നിങ്ങള്‍ക്ക് കേള്‍ക്കണമെങ്കില്‍ മോഡി ജി, ബാദല്‍ ജി, കെജ്രിവാള്‍ ജി എന്നിവരുടെ പ്രസംഗം ശ്രദ്ധിച്ചാല്‍ മതി. സത്യം മാത്രം പറയാനാണ് തന്നെ പഠിപ്പിച്ചിട്ടുള്ളത്. പഞ്ചാബിനെ രക്ഷിക്കാന്‍ നമ്മള്‍ ഐക്യത്തോടെ മുന്നോട്ട് പോകണം. സാഹോദര്യത്തോടെയും സ്നേഹത്തോടെയും ജീവിക്കണം. പഞ്ചാബിലെ യുവാക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം സംസ്ഥാനത്തിന്റെ സമാധാനവും സമൃദ്ധിയുമാണ്. അനുഭവ പരിചയമില്ലാത്ത മറ്റൊരു പാര്‍ട്ടിയേയും അവര്‍ പരീക്ഷിക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ആം ആദ്മി പാര്‍ട്ടി എവിടെയായിരുന്നെന്നും രാഹുല്‍ ചോദിച്ചു. ഡല്‍ഹിയിലെ ആശുപത്രികളില്‍ എന്താണ് സംഭവിച്ചതെന്നും അതിന് കെജ്രിവാള്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 20നാണ് പഞ്ചാബില്‍ വോട്ടെടുപ്പ്. മാര്‍ച്ച് പത്തിന് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.