ദുബായ്: പ്ലാസ്റ്റികിന്‍റെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ദുബായ് കാന്‍ പദ്ധതി പ്രഖ്യാപിച്ചു. പുനരുപയോഗിക്കാന്‍ കഴിയുന്ന കുപ്പികള്‍ കൊണ്ടുവന്നാല്‍ സൗജന്യമായി കുടിവെളളം നല്‍കുന്ന പദ്ധതിക്കാണ് എമിറേറ്റില്‍ തുടക്കമായിരിക്കുന്നത്.
ജൂലൈ ഒന്നു മുതല്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് 25 ഫില്‍സ് ഈടാക്കുമെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കുകയെന്ന ലക്ഷ്യത്തോടെ ദുബായ് കാന്‍ പദ്ധതിയും പ്രഖ്യാപിച്ചിരിക്കുന്നത്.
എമിറേറ്റിലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുളള വാട്ടർ സ്റ്റേഷനുകളിലൂടെ വെള്ളം നിറയ്ക്കാം. എക്സ്പോ 2020 യില്‍ ഉള്‍പ്പടെ എമിറേറ്റിലെ 34 ഇടങ്ങളിലാണ് വാട്ടർ സ്റ്റേഷന്‍ സ്ഥാപിച്ചിട്ടുളളത്.
www.dubaican.com. എന്ന വെബ്സൈറ്റിലൂടെ എവിടെയൊക്കെയാണ് വാട്ടർ സ്റ്റേഷനുളളതെന്ന് മനസിലാക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.