ജിദ്ദ: ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. കോവിഡ് പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
ഇന്ത്യയടക്കമുളള രാജ്യങ്ങളെ സൗദി പാസ് പോർട്ട് വിഭാഗമാണ് കോവിഡ് വ്യാപനത്തെ തുടർന്ന് യാത്ര ചെയ്യാന്‍ പറ്റാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

നേരത്തെ ഇന്ത്യയുടെ പേര് പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇന്ത്യയെ കൂടാതെ ലബനന്‍, തുർക്കി, യമന്‍, സിറിയ, ഇന്തോന്വേഷ്യ, ഇറാന്‍, അർമേനിയ, കോംഗോ, ലിബിയ, ബലാറസ്, വിയറ്റ് നാം, എത്യോപ്യ, സോമാലിയ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.