മനാമ: ബഹ്റിനില്‍ കോവിഡ് സാഹചര്യത്തില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി അധികൃതർ. ബഹ്റിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഇനി കോവിഡ് പിസിആർ പരിശോധന ആവശ്യമില്ല.
ഞായറാഴ്ച മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.
ബഹ്റിനില്‍ എത്തിയതിന് ശേഷമുളള നിര്‍ബന്ധിത ക്വാറന്‍റീനും ഒഴിവാക്കി. രാജ്യത്തെ സിവില്‍ ഏവിയേഷന്‍ വിഭാഗമാണ് ഇളവുകള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കോവിഡ് രോഗികളുമായി സമ്പർക്കത്തില്‍ വരുന്നവർക്കുളള മാർഗനിർദ്ദേശങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതല്‍ സമ്പർക്കത്തില്‍ വരുന്നവർക്ക് ക്വാറന്‍റീന്‍ നിർബന്ധമല്ല.
ബീ അവൈർ മൊബൈല്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്കും കൊവിഡ് പോസിറ്റീവായവരുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമില്ല. എന്നാല്‍ പുതിയ നിബന്ധനകള്‍ പ്രകാരം സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ പ്രകടമാവുന്നുണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണമെന്ന് നിർദ്ദേശമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.