യുഎഇ ഇന്ത്യ യാത്ര, ഇന്ത്യയില്‍ നിന്ന് വാക്സിനെടുത്തവ‍ർക്ക് കോവിഡ് പരിശോധന ഒഴിവാക്കി എയർ ഇന്ത്യ

യുഎഇ ഇന്ത്യ യാത്ര, ഇന്ത്യയില്‍ നിന്ന് വാക്സിനെടുത്തവ‍ർക്ക് കോവിഡ് പരിശോധന ഒഴിവാക്കി എയർ ഇന്ത്യ

ദുബായ്: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇളവുകള്‍ നല്‍കി എയർ ഇന്ത്യ. ഇന്ത്യയില്‍ നിന്ന് കോവിഡ് വാക്സിന്‍റെ രണ്ട് ഡോസും എടുത്തവർക്ക് യാത്രയ്ക്ക് 72 മണിക്കൂർ മുന്‍പുളള പിസിആർ പരിശോധന ഒഴിവാക്കി.യാത്രാക്കാർക്ക് നല്‍കിയ അറിയിപ്പിലാണ് എയർ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എയർ ഇന്ത്യയിലും എയർ ഇന്ത്യ എക്സ്പ്രസിലും യാത്ര ചെയ്യുന്നവർക്ക് ഇത് ബാധകമാണ്.

മറ്റ് നിർദ്ദേശങ്ങള്‍ ഇങ്ങനെ
എയർ സുവിധ പോർട്ടലില്‍ ഇന്ത്യയില്‍ നിന്നും വാക്സിനെടുത്തതിന്‍റെ രേഖകള്‍ അപ്ലോഡ് ചെയ്യണം.

മറ്റ് യാത്രാക്കാർ 72 മണിക്കൂറിനുളളിലെ ആർടി പിസിആർ പരിശോധനാഫലം കൈയ്യില്‍ കരുതുകയും എയർ സുവിധയില്‍ അപ്ലോഡ് ചെയ്യുകയും വേണം.

ആരോഗ്യ സാക്ഷ്യപത്രവും സമർപ്പിക്കണം

മാർഗ നിർദ്ദേശങ്ങളില്‍ പിഴവ് വരുത്തുന്നവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല

യാത്രാക്കാരുടെ ശരീര താപനില പരിശോധിക്കുന്നത് തുടരും, ഏതെങ്കിലും യാത്രാക്കാർക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തുടർ നടപടികള്‍ സ്വീകരിക്കും

5 വയസില്‍ താഴെയുളള കുട്ടികള്‍ക്ക് ഇന്ത്യയിലേക്ക് വരുമ്പോഴും രാജ്യത്തെത്തിയാലുമുളള കോവിഡ് പരിശോധനയില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.