കൊച്ചി: സംസ്ഥാനത്തെ തീരപ്രദേശങ്ങള്‍ ദുര്‍ബലമാകുന്നുവെന്ന് പഠനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 കിലോമീറ്റര്‍ തീരം കടലെടുക്കാന്‍ സാധ്യതയെന്ന് പഠനം വ്യക്തമാക്കുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ (ഇന്‍കോയിസ്) കോസ്റ്റല്‍ വള്‍നറബിലിറ്റി ഇന്‍ഡക്സിലാണ് (സി.വി.ഐ.) സംസ്ഥാനത്തെ ദുര്‍ബലമായ തീരദേശമേഖലകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്.
പഠനത്തില്‍ കണ്ണൂര്‍, കൊച്ചി, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ തീര മേഖലകളാണ് കൂടുതല്‍ അപകടകരമായ രീതിയിലുള്ളത്. തീരദേശ മണ്ണൊലിപ്പ്, കടല്‍ കയറുക, സുനാമിയിലും മറ്റു പ്രകൃതി ദുരന്തങ്ങളിലും വളരെ വേഗം നാശം സംഭവിക്കുക, തീരമേഖലകളില്‍ ചെരിവ് സംഭവിക്കുക, ഉയര്‍ന്ന തിരമാലയടിക്കുക തുടങ്ങിയവയാണ് ഈ മേഖലകളില്‍ കൂടുതലായും സംഭവിക്കാന്‍ ഇടയുള്ളതെന്ന് പഠനം പറയുന്നു.
കൂടാതെ സംസ്ഥാനത്തെ 53 കിലോമീറ്റര്‍ അപകടകരമായ രീതിയിലും 243 കിലോമീറ്റര്‍ ഇടത്തരം അപകടകരമായ രീതിയിലുമാണെന്നും പഠനം വ്യക്തമാക്കുന്നു. മാറുന്ന കടല്‍നിരപ്പ്, തീരത്തിലുണ്ടാകുന്ന മാറ്റം, സുനാമിയടക്കമുള്ള കടല്‍ മേഖലയിലെ ദുരന്തങ്ങള്‍, തിരമാലയുടെ ഉയരവും ദൈര്‍ഘ്യവും കടലിന്റെ ഉയര്‍ച്ച താഴ്ചകള്‍ തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് പഠനം തയ്യാറാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.