മൈസൂരു: ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തീപ്പിടിച്ച് കത്തി നശിച്ചു. നഞ്ചന്‍കോട് വെച്ച് പുലര്‍ച്ചെ രണ്ടോടെ ആയിരുന്നു അപകടം. അപകടത്തില്‍ ആളപായമില്ല.
വ്യാഴാഴ്ച രാത്രി 11:30 നാണ് ബസ് ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. നഞ്ചന്‍കോട് എത്തിയപ്പോള്‍ ബസില്‍ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടേയും കണ്ടക്ടറുടേയും ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാരെ ഉടന്‍ പുറത്തിറക്കുകയായിരുന്നു.
44 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ ആയിരുന്നതിനാല്‍ എല്ലാവരും ഉറക്കത്തിലായിരുന്നു. ബസ് പൂര്‍ണമായും കത്തി നശിച്ചു.
യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ചിലരുടെ ഫോണ്‍, പാസ്‌പോര്‍ട്ട് തുടങ്ങിയ പ്രധാനപ്പെട്ട പല രേഖകളും കത്തിനശിച്ചതായാണ് വിവരം. അപകടത്തെ തുടര്‍ന്ന് മറ്റൊരു ബസ് എത്തിച്ചാണ് യാത്രക്കാരെ കേരളത്തില്‍ എത്തിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.