ന്യൂയോർക്ക് : അമേരിക്കയുടെ നിരീക്ഷണ വിമാനങ്ങൾ ഉക്രെയിനിൽ എത്തിത്തുടങ്ങി. അമേരിക്കയുടെ ചാര നിരീക്ഷണ വിമാനങ്ങളായ JAKE11 RC-135W റിവേറ്റ് ജോയിന്റും REDEYE6 E-8C ജോയിന്റ് സ്റ്റാർസും പോളണ്ടിന് മുകളിൽക്കൂടി പറന്നുകൊണ്ട് റഷ്യൻ അധിനിവേശം നിരീക്ഷിക്കുന്നു. കൂടാതെ നാറ്റോ സഖ്യ രാജ്യങ്ങളുടെ NATO E-3 സെൻട്രി വിമാനവും ഇവിടേയ്ക്ക് പറന്നിട്ടുണ്ട്.
യുദ്ധരംഗത്തെ ആക്രമണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ശത്രു സേനയുടെ നീക്കങ്ങൾ ഒപ്പിയെടുക്കുകയുമാണ് ഇത്തരം ചാര വിമാനങ്ങളുടെ പ്രാഥമിക ദൗത്യം. നാറ്റോ സംഖ്യ രാജ്യമല്ലാത്ത ഉക്രെയിനെ നാറ്റോ സഹായിക്കുമോ എന്നതാണ് ലോക രാജ്യങ്ങൾ ഉറ്റു നോക്കുന്നത്. മുൻ നിരയിൽ വരാതെ പിൻവാതിലിലൂടെ സഹായിക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കും നാറ്റോ രാജ്യങ്ങൾ അവരുടെ ഇത്തരം സാങ്കേതിക സഹായങ്ങൾ നൽകുന്നത് എന്ന് കരുതാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.