മോസ്‌കോ: ഉക്രെയ്‌നില്‍ ആക്രമണം തുടങ്ങയതിന് പിന്നാലെ രാജ്യത്തെ 12 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം റഷ്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ദക്ഷിണ റഷ്യയിലെ 12 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തി വെച്ചത്.
ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് രണ്ട് വരെയാണ് ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നതെന്ന് റഷ്യന്‍ ഫെഡറല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി അറിയിച്ചു. വിമാനത്താവളങ്ങളിലേക്ക് ആളുകള്‍ എത്തരുതെന്നും റഷ്യന്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
റോസ്‌തോവ് ഓണ്‍ ഡോണ്‍, ക്രാസ്‌നോഡര്‍, ബെല്‍ഗോറോഡ്, ബ്രൈയാന്‍സ്‌ക്, ഒറിയോള്‍, കുര്‍സക്, വോറോണെഷ്, സിംഫെറോപോള്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചത്. നിലവിലെ സാഹചര്യത്തില്‍ വ്യോമ ഗതാഗതം അപകടകരമാണെന്ന വിലയിരുത്തലിലാണ് തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.