ജോർജിയയിൽ റീകൗണ്ടിങ്; വോട്ടെണ്ണൽ പുനരാരംഭിക്കുന്നു

ജോർജിയയിൽ റീകൗണ്ടിങ്; വോട്ടെണ്ണൽ പുനരാരംഭിക്കുന്നു

ജോർജിയ: അമേരിക്കൻ പ്രസിഡണ്ട് ഇലെക്ഷനിൽ, ജോർജിയ സംസ്ഥാനത്തു വോട്ടെണ്ണൽ പുനരാരംഭിക്കുമെന്നു, സംസ്ഥാന സെക്രട്ടറി ബ്രാഡ് റാഫെൻസ്‌പെൻഗർ അറിയിച്ചു . ഇപ്പോൾ ജോ ബൈഡൻ 14,000 വോട്ടിനു ആണ് ജോർജിയയിൽ ലീഡ് ചെയ്തിരിക്കുന്നത്. ഇത് വളരെ ചെറിയ ഒരു മാർജിൻ ആയതുകൊണ്ട്, ഓരോ കൗണ്ടിയിലും വീണ്ടും വോട്ടെണ്ണൽ ആരംഭിക്കുമെന്ന് റാഫെൻ‌സ്പെർ‌ഗർ‌ ഒരു പത്രസമ്മേളനത്തിൽ‌ പറഞ്ഞു.

സംസ്ഥാനവ്യാപകമായി തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവിടാനുള്ള സമയപരിധി നവംബർ 20 ആണ്. ഈ സമയപരിധി പാലിക്കേണ്ടതുള്ളതുകൊണ്ടു, കൗണ്ടികളുമായി ഏകോപിപ്പുച്ചു, ഓരോ നിമിഷവും പ്രയോജനപ്പെടുത്തി, ഫലപ്രഖ്യാപനം നിശ്ചിതസമയത്തിനുള്ളിൽ തന്നെ നടത്തുമെന്ന്, റിപ്പബ്ലിക്കനായ റാഫെൻസ്‌പെർഗർ ആറിയിച്ചു. ഈ സംസ്ഥാനത്തെ, അഞ്ച് ദശലക്ഷം വോട്ടുകളിൽ 14,000ത്തിലധികം വോട്ടുകൾക്കാണ് ബൈഡൻ മുൻപിട്ടു നിൽക്കുന്നത് എന്ന് എൻ‌ബി‌സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

"ഞങ്ങൾ ഓരോ ബാലറ്റും എണ്ണും; നിയമപരമായി വോട്ടുചെയ്ത ഓരോ ബാലറ്റും" റാഫെൻസ്‌പെർഗർ പറഞ്ഞു. പരമ്പരാഗതമായി റിപ്പബ്ലിക്കൻ നോമിനികൾ ജയിക്കുന്ന സംസ്ഥാനത്ത്, ഒരു റീകൗണ്ടിങ് സാധ്യതയുണ്ടെന്ന് റാഫെൻസ്‌പെർജർ മുമ്പേ തന്നെ സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.