ഈ വര്‍ഷത്തെ ബാലാമണിയമ്മ പുരസ്‌കാരം പ്രഫ. എം. കെ സാനുവിന്

ഈ വര്‍ഷത്തെ ബാലാമണിയമ്മ പുരസ്‌കാരം പ്രഫ. എം. കെ സാനുവിന്

തിരുവനന്തപുരം: അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ബാലാമണിയമ്മ പുരസ്‌കാരം പ്രഫ. എം. കെ. സാനുവിന്. മലയാളസാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. സി. രാധാകൃഷ്ണന്‍, കെ. എല്‍. മോഹനവര്‍മ്മ, പ്രഫ. എം. തോമസ് മാത്യു എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തിരെഞ്ഞെടുത്തത്.

അമ്പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏപ്രില്‍ ആറിന് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വച്ച് പുരസ്‌കാരം നല്‍കും.
വിവിധ ശാഖകളിലായി നാല്‍പതിലധികം കൃതികള്‍ എം കെ സാനു രചിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം, കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് മുതലായവ മുന്‍പ് എം കെ സാനുവിനെ തേടിയെത്തിയിട്ടുണ്ട്.

നിരൂപകന്‍, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ എം കെ സാനു കുന്തീദേവിയിലൂടെ നോവല്‍ സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. തുഞ്ചത്ത് എഴുത്തച്ഛന്റെ ശ്രീമഹാഭാഗവതത്തിന്റെ സംശോധനവും അര്‍ത്ഥവിവരണവും നിര്‍വഹിച്ചിട്ടുണ്ട്. ഡോ. പി. പല്‍പ്പുവിനേയും ചങ്ങമ്പുഴയേയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിയത് സാനുവാണ്.
ദൈവദശകത്തിന്റെ വ്യാഖ്യാനവും ഏറെ പ്രശംസ പിടിച്ചു പറ്റിയ രചന തന്നെയാണ്. 2019ലെ ബാലമണിയമ്മ പുരസ്‌കാരം നോവലിസ്റ്റ് ടി. പത്മനാഭനായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.