ദുബായ്: യുഎഇയില്‍ മാർച്ചില്‍ ഇന്ധന വില വർദ്ധിക്കും. മാർച്ച് ഒന്നുമുതല്‍ സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 23 ഫില്‍സായിക്കും വില. നേരത്തെ ഇത് 2 ദിർഹം 94 ഫില്‍സായിരുന്നു. സൂപ്പർ 95 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 12 പൈസയായും ഉയരും. നിലവില്‍ ഇത് 2 ദിർഹം 82 ഫില്‍സാണ്. ഇ പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 05 ഫില്‍സായി. 2 ദിർഹം 75 ഫില്‍സില്‍ നിന്നാണ് ഈ വർദ്ധന.
ലിറ്ററിന് 2 ദിർഹം 88 ഫില്‍സായിരുന്ന ഡീസലിന് മാർച്ച് മുതല്‍ 3 ദിർഹം 19 ഫില്‍സായി ഉയരും. ആഗോള തലത്തില്‍ ക്രൂഡ് വിലയിലുണ്ടായ വർദ്ധനവാണ് യുഎഇയിലെ ഇന്ധനവിലയിലും പ്രതിഫലിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.