പുതിയ സന്ന്യാസ സഭകള്‍ തുടങ്ങാന്‍ വത്തിക്കാന്റെ രേഖാമൂലമുള്ള അനുമതി നിര്‍ബന്ധമാക്കി

പുതിയ സന്ന്യാസ സഭകള്‍ തുടങ്ങാന്‍ വത്തിക്കാന്റെ രേഖാമൂലമുള്ള അനുമതി നിര്‍ബന്ധമാക്കി

ആലപ്പുഴ: പുതിയ സന്ന്യാസ സഭകള്‍ തുടങ്ങാന്‍ വത്തിക്കാന്റെ രേഖാമൂലമുള്ള അനുമതി നിര്‍ബന്ധമാക്കി. നേരത്തേ, സന്ന്യാസസഭ തുടങ്ങിയശേഷം അതത് രൂപതകളിലെ മെത്രാന്മാര്‍ വിവരം വത്തിക്കാനെ അറിയിച്ചാല്‍ മതിയായിരുന്നു. ലത്തീന്‍സഭയുടെ കാനോനിക നിയമത്തില്‍ മാറ്റംവരുത്തിയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും ഭാവിയില്‍ പൗരസ്ത്യസഭകള്‍ക്കും ഇതു ബാധകമാകുമെന്നാണ് സഭാകേന്ദ്രങ്ങള്‍ കരുതുന്നത്.

മെത്രാന്‍സമിതികള്‍ക്കും മെത്രാന്മാര്‍ക്കും പരമാവധി അധികാരങ്ങള്‍ കൊടുക്കുന്നയാളാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. എന്നാല്‍, ഇക്കാര്യത്തില്‍ അധികാരം വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. സന്ന്യാസസഭകള്‍ തുടങ്ങാനുള്ള അധികാരം ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് വത്തിക്കാന്‍ കരുതുന്നതിനാലാകാം ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26