തീവ്രവാദം തടയാൻ കർശന നടപടികളുമായി; ഓസ്ട്രിയൻ സർക്കാർ

തീവ്രവാദം തടയാൻ കർശന നടപടികളുമായി; ഓസ്ട്രിയൻ സർക്കാർ

വിയന്ന : ഇസ്ലാമിക തീവ്രവാദികളെ നിയന്ത്രിക്കാൻ കർശന നടപടികളുമായി ഓസ്ട്രിയൻ സർക്കാർ. തലസ്ഥാനമായ വിയന്നയിൽ കഴിഞ്ഞയാഴ്ച നടന്ന ഭീകരാക്രമണത്തെ തുടർന്ന് ഓസ്ട്രിയൻ സർക്കാർ പുതിയ നിയമനിർമ്മാണങ്ങൾക്കായി ശ്രമങ്ങൾ തുടങ്ങി.

ഭീകരവാദ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികളെ ജീവപര്യന്തം തടവിലാക്കാനുള്ള നിയമം, ജയിൽ മോചിതരായ ശേഷം ഭീകരതയുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ആളുകളുടെ നിരീക്ഷണം, മതപ്രേരിതമായ രാഷ്ട്രീയ പ്രവർത്തികൾ കുറ്റകരമാക്കുക എന്നിവ പുതിയ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.

തീവ്രവാദപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് കരുതുന്ന അസോസിയേഷനുകളോ മോസ്കുകളോ അടച്ചുപൂട്ടുന്ന പ്രക്രിയ ലളിതമാക്കാനും ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ അക്രമപ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളെ പ്രാപ്തരാക്കാനും സർക്കാർ പദ്ധതിയിടുന്നുവെന്ന് ചാൻസലർ സെബാസ്റ്റ്യൻ കുർസ് പറഞ്ഞു.കൂടാതെ മുസ്ളീം ഇമാമുകളുടെ കേന്ദ്രീകൃത രജിസ്റ്ററും സൃഷ്ടിക്കും.

“പ്രത്യക്ഷത്തിൽ തീവ്രവാദികളല്ലാത്തവർക്കെതിരെ നീങ്ങാൻ കഴിയുന്നതിന് ഞങ്ങൾ 'പൊളിറ്റിക്കൽ ഇസ്‌ലാം' എന്ന ക്രിമിനൽ കുറ്റം സൃഷ്ടിക്കാൻ പോകുകയാണ്, അതിനുള്ള അടിസ്ഥാനം ഒരുക്കുകയാണ് ഞങ്ങൾ ചെയ്യുന്നത് ” മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിർദ്ദേശങ്ങൾ വോട്ടെടുപ്പിനായി ഡിസംബറിൽ പാർലമെന്റിന് മുന്നിൽ കൊണ്ടുവരും.

തീവ്രവാദ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെ തടങ്കലിൽ പാർപ്പിക്കണമെന്നും നിയമത്തിൽ ആവശ്യപ്പെടുന്നു. കൂടാതെ ഇത്തരം കുറ്റകൃത്യങ്ങൾ‌ക്കായി ആളുകൾ‌ ശിക്ഷ അനുഭവിച്ചിട്ടുണ്ടെങ്കിലും അവർ പൂർണമായും മാറപ്പെട്ടു എന്ന കാണുന്നില്ലെങ്കിൽ പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനായി ‌ അവരെ വീണ്ടും ജയിലിൽ ഇടുന്നതിനു വേണ്ടി നിയമനിർമ്മാണം നടത്തും എന്ന് കുർ‌സ് പറഞ്ഞു. ചില പ്രത്യേക സാഹചര്യങ്ങളിൽ, ജയിൽ മോചിതരായ ആളുകളെ ഒരു ഇലക്ട്രോണിക് ബ്രേസ്ലെറ്റ് അല്ലെങ്കിൽ റിസ്റ്റ്ബാൻഡ് ഉപയോഗിച്ച് നിരീക്ഷിക്കുമെന്നും കുർസ് കൂട്ടിച്ചേർത്തു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.