കേരളത്തിലെ കർഷകർക്ക് കൈത്താങ്ങാകാന്‍ യുഎഇയിലെ കർഷക കൂട്ടായ്മ, ദുബായിലേക്ക് ശുദ്ധമായ പഴം പച്ചക്കറികള്‍ ഇറക്കുമതി ചെയ്യും

കേരളത്തിലെ കർഷകർക്ക് കൈത്താങ്ങാകാന്‍ യുഎഇയിലെ കർഷക കൂട്ടായ്മ, ദുബായിലേക്ക് ശുദ്ധമായ പഴം പച്ചക്കറികള്‍ ഇറക്കുമതി ചെയ്യും

ദുബായ്: കേരളത്തില്‍ നിന്ന് ശുദ്ധമായ പഴങ്ങളും പച്ചക്കറികളും യുഎഇയിലെത്തിച്ച് ക‍ർഷക കൂട്ടായ്മ. കേരളത്തിലെ വിവിധ ഫാമുകളില്‍ നിന്നാണ് പഴങ്ങളും പച്ചക്കറികളും കർഷക കൂട്ടായ്മയായ ഫ്രൂട്സ് വാലി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ഇറക്കുമതി ചെയ്യുന്നത്.

 ആദ്യഘട്ടത്തില്‍ നാളികേരവും ഇഞ്ചിയുമാണ് കൊച്ചിയില്‍ നിന്നും ദുബായിലെ അവീർ പച്ചക്കറി ചന്തയില്‍ എത്തിക്കുന്നത്. ആഴ്ചയില്‍ രണ്ട് കണ്ടയ്ന‍ർ വീതമാണ് എത്തുക. നിലവില്‍ മൊത്ത വിപണിയിലൂടെ വില്‍പന നടത്തിവരുന്ന ശുദ്ധമായ പച്ചക്കറികളും പഴങ്ങളും പലവ്യജ്ഞനങ്ങളും ഓണ്‍ലൈന്‍ സംവിധാനമുള്‍പ്പടെ ഒരുക്കി റീടെയ്ല്‍- സൂപ്പർമാർക്കറ്റുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുളള പ്രവർത്തനവും പുരോഗമിക്കുകയാണ്. 

കോവിഡ് ദുരിതത്തില്‍ കഴിയുന്ന കേരളത്തിലെ കർഷകർക്ക് താങ്ങാകും ഇത്തരം പ്രവർത്തനങ്ങളെന്നാണ് പ്രതീക്ഷ. ഒരു ഏക്കർ കൃഷിയിടത്തിൽ നിന്നും 5 ലക്ഷം രൂപയിൽ കുറയാത്ത വരുമാനം കർഷകർക്ക് ലഭ്യമാക്കുക എന്നതാണ് കൂട്ടായ്മുടെ ലക്ഷ്യം. 

വിഷരഹിതമായ കാർഷികോല്പന്നങ്ങൾ ഇടനിലക്കാരെ പൂർണ്ണമായും ഒഴിവാക്കി കർഷകരിൽ നിന്നും നേരിട്ടുവാങ്ങി ഉപഭോക്താവിന്‌ എത്തിക്കുമെന്ന് കമ്പനി എംഡി ഷാജു ദേവസി അറിയിച്ചു. റംബൂട്ടാൻ മാങ്കോസ്റ്റീൻ തുടങ്ങിയ എക്സോട്ടിക് ഫ്രൂട്സ് നേരിട്ട് കർഷകരിൽ നിന്നും സംഭരിച്ച് പുതുമ നഷ്ടമപ്പെടാതെ 12 മണിക്കൂറിനുള്ളിൽ ഉപഭോക്താവിന്‍റെ കൈകളിലേക്ക് എത്തിക്കുന്ന രീതിയിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.

ഫാം ടു ഫോർക് - (കൃഷിയിടത്തിൽ നിന്നും ഭക്ഷണ മേശയിലേക്ക് )
ഒരു പഴമോ പച്ചക്കറിയോ ഉത്പന്നമാകുമ്പോഴല്ല, മറിച്ചു അതിനെ വിത്തായിരിക്കുന്ന അവസ്ഥയിൽ തുടങ്ങി ഗുണനിലവാരം ഉറപ്പുവരുത്തി കൃത്യമായ പരിചരണവും വിശ്വാസ്യയോഗ്യമായ കൃഷിരീതികളും അവലംബിച്ചു കൃഷിയിടം മുതൽ വിവിധ മൂല്യവർദ്ധന പ്രക്രിയകളിലൂടെ ഉപഭോഗം വരെ യാതൊരു മായവും ഇല്ലാതെ ഉപഭോക്താവിന്‌ എത്തിക്കുക എന്നതിനോടൊപ്പം, ഗുഡ് അഗ്രിക്കൾച്ചറൽ പ്രാക്ടിസസ്സ് (GAP ) സെർറ്റിഫിക്കേഷൻ മുഖേന സേഫ് ആയ പഴം പച്ചക്കറികൾ ഉത്പാദിപ്പിക്കുന്ന ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനികളുടെ കൂട്ടായ്മയിലൂടെ സേഫ് ഫുഡ് കൾച്ചർ വ്യാപിപ്പിക്കുക എന്ന ആശയമാണ് കമ്പനി പിന്തുടരുന്നതെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രഞ്ജിത് ജോസഫ് പറഞ്ഞു.

കർഷകർക്ക് ന്യായമായ വില ലഭിക്കുക എന്ന ഉദ്ദേശത്തോടെ ഇടനിലക്കാരെ പൂർണയും ഒഴിവാക്കി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ കർഷകരുടെ ഉത്പന്നങ്ങൾ അവർ തന്നെ വിപണിയിൽ ലഭ്യമാക്കുകയാണ് ലക്‌ഷ്യം. വരും നാളുകളിൽ കർഷകരുടെ വരുമാനം ഉയർത്തുന്നതിൽ വലിയ പങ്കു വഹിക്കുന്ന സാഹചര്യമൊരുക്കുമെന്നു വാർത്താസമ്മേളനത്തിൽ കമ്പനി പ്രതിനിധികൾ അറിയിച്ചു.

കമ്പനി എംഡി ഷാജു ദേവസി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രഞ്ജിത് ജോസഫ്, ബിസിനസ് ഡെവലപ്മെന്‍റ് ഡയറക്‌ടർ മെജോ ആന്‍റണി, ഐടി ആൻഡ് മാർക്കറ്റിംഗ് ഹെഡ് ബെൽജിൻ എബ്രഹാം, നേഹ തോമസ് എന്നിവർ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.