വാഷിംഗ്ടണ്‍:ഉക്രെയ്‌നു മേല്‍ ആക്രമണം അഴിച്ചുവിട്ടതിന്റെ പേരില്‍ റഷ്യക്കെതിരെ പ്രഖ്യാപിച്ച ഉപരോധത്തിന്റെ ഫലമായി അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുതിച്ചു കയറാതിരിക്കാന്‍ 31 രാജ്യങ്ങള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര കൂട്ടായ്മ 'ഓയില്‍ റിസര്‍വ് ' തുറക്കുന്നു. വിപണിയിലേക്ക് കരുതല്‍ ശേഖരത്തില്‍ നിന്ന് 60 ദശലക്ഷം ബാരല്‍ എണ്ണ റിലീസ് ചെയ്യാന്‍ ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി തീരുമാനമെടുത്തു; പ്രതിദിനം രണ്ട് ദശലക്ഷമെന്ന ക്രമത്തില്‍.
റഷ്യയ്ക്കുള്ള ശക്തമായ സന്ദേശമാണ് അമേരിക്കയ്ക്ക് പുറമേ ജര്‍മ്മനി, ഫ്രാന്‍സ്, യുണൈറ്റഡ് കിംഗ്ഡം, കാനഡ, കാനഡ തുടങ്ങിയ 31 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഐ ഇ എ യുടെ നടപടിയെന്ന് ഉക്രെയ്‌നോട് അനുഭാവം പുലര്‍ത്തുന്ന രാജ്യങ്ങള്‍ പറയുന്നു.ഐ ഇ എ രാജ്യങ്ങളുടെ മന്ത്രിമാര്‍ പങ്കെടുത്ത അസാധാരണ യോഗത്തില്‍ യു.എസ് എനര്‍ജി സെക്രട്ടറി ജെന്നിഫര്‍ ഗ്രാന്‍ഹോം അധ്യക്ഷത വഹിച്ചു.
ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയിലെ അംഗ രാജ്യങ്ങളുടെ കരുതല്‍ ശേഖരത്തിലുള്ളത് 1.5 ബില്ല്യണ്‍ ബാരല്‍ എണ്ണയാണ്. ഇതിന്റെ 4% മാത്രം വിപണിയിലേക്കു വിടാനാണ് ധാരണയായിട്ടുള്ളത്. 'ഊര്‍ജ്ജ വിപണികളിലെ സ്ഥിതി വളരെ ഗൗരവ സ്വഭാവമാര്‍ജ്ജിച്ചുകഴിഞ്ഞതിനാല്‍ ഞങ്ങളുടെ മുഴുവന്‍ ശ്രദ്ധ ആവശ്യമായി വന്നിരിക്കുന്നു'- ഐ ഇ എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തി ബിറോള്‍ പറഞ്ഞു.കടുത്ത പ്രതിസന്ധിക്കു ശേഷമുള്ള വീണ്ടെടുക്കലിന്റെ ദുര്‍ബലമായ ഘട്ടത്തിലാണ് ലോക സമ്പദ് വ്യവസ്ഥ വീണ്ടും അപകട ഭീഷണി നേരിടുന്നതെന്ന് ബിറോള്‍ ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.