ഷെല്ലാക്രമണം; ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്‌ പി.ചിദംബരം

ഷെല്ലാക്രമണം; ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്‌ പി.ചിദംബരം

ന്യൂഡല്‍ഹി: ഉക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. വാക്കാലുള്ള സര്‍ക്കാരിന്റെ ബാലന്‍സിംഗ് ആക്‌ട് അവസാനിപ്പിച്ച്‌ വിഷയത്തില്‍, ഗൗരവമായി ഇടപെടണമെന്നും ചിദംബരം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'കേന്ദ്ര സര്‍ക്കാരിന്റെ വാക്കാലുള്ള ബാലന്‍സിംഗ് ആക്‌ട് അവസാനിപ്പിക്കുകയും ഉക്രെയ്നിലെ പ്രധാന നഗരങ്ങളില്‍ ബോംബാക്രമണം ഉടന്‍ നിര്‍ത്തണമെന്ന് റഷ്യയോട് കര്‍ശനമായി ആവശ്യപ്പെടുകയും വേണം. സ്ഫോടനം നിര്‍ത്തുകയോ താല്‍ക്കാലികമായി നിര്‍ത്തുകയോ ചെയ്താല്‍, ഉക്രെയ്നില്‍ കുടുങ്ങിയ വിദേശികള്‍ക്ക് രാജ്യം വിടാന്‍ കഴിയും' എന്ന് ചിദംബരം ട്വിറ്ററില്‍ കുറിച്ചു.



നേരത്തെ, രാഹുല്‍ ഗാന്ധിയും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. 'ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും ഇന്ത്യക്കാരെ ഉക്രെയ്നില്‍ നിന്ന് ഒഴിപ്പിക്കുന്നതിന് സര്‍ക്കാര്‍ സുരക്ഷിതമായ ഒരു സ്ട്രാറ്റജിക് പ്ലാന്‍ ഉണ്ടാക്കണമെന്നുമായിരുന്നു' രാഹുല്‍ ഗാന്ധി പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.