'70 രൂപയുടെ കവുങ്ങിന്‍തടി കയറ്റാന്‍ യൂണിയന്‍കാര്‍ക്ക് 80 രൂപ'; ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടി ഉടമ

'70 രൂപയുടെ കവുങ്ങിന്‍തടി കയറ്റാന്‍ യൂണിയന്‍കാര്‍ക്ക് 80 രൂപ'; ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടി ഉടമ

കോഴിക്കോട്: കവുങ്ങിന്‍ തടി ലോറിയില്‍ കയറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടി ഉടമ. മുക്കം തോട്ടുമുക്കം സ്വദേശി ആന്‍ഡ്രിന്‍ ജോര്‍ജാണ് കയറ്റുകൂലിയുമായി ബന്ധപ്പെട്ട് അനുകൂല വിധി നേടിയത്. 70 രൂപയ്ക്ക് ഗുരുവായൂര്‍ സ്വദേശിക്ക് വിറ്റ ഒരു കവുങ്ങിന്‍ തടി ലോറിയില്‍ കയറ്റാന്‍ സംയുക്ത യൂണിയന്‍ ചോദിച്ചത് 80 രൂപയാണ്. ഇതോടെ ആന്‍ഡ്രിന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

തര്‍ക്കംമൂലം കഴിഞ്ഞ ഒരു മാസത്തോളമായി 300ഓളം തടികള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയായിരുന്നുവെന്ന് ആന്‍ഡ്രിന്‍ പറഞ്ഞു. കോടതി വിധി അനകൂലമായതോടെ പൊലീസ് സംരക്ഷണത്തില്‍ തടി ലോറിയില്‍ കയറ്റിത്തുടങ്ങി. ഒരുപണിക്കാരന് 1000 രൂപ നല്‍കിയാണ് ഇപ്പോള്‍ തടി കയറ്റുന്നത്. ഏഴ് പണിക്കാര്‍ക്കും കൂടി ആകെ 7000 രൂപ ചെലവാകും.

ഇതേ ജോലിക്കായി യൂണിയന്‍കാര്‍ നേരത്തെ 24,000 രൂപയാണ് കൂലി ചോദിച്ചതെന്നും ആന്‍ഡ്രിന്‍ പറഞ്ഞു. യൂണിയന്‍കാര്‍ വലിയ കൂലി ചോദിച്ച് പ്രശ്നമായതോടെ ഉടമ പൊലീസിനും ലേബര്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇവിടെ നിന്നും അനുകൂല നടപടി ലഭിക്കാതിരുന്നതോടെയാണ് ഉടമ കോടതിയെ സമീപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.