തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടാമത് അധികാരത്തിലെത്തിയശേഷം സംസ്ഥാനത്ത് 1,71,733 പുതിയ റേഷന്‍ കാര്‍ഡ് നല്‍കിയതായി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ വ്യക്തമാക്കി. ജനുവരി 31 വരെ ലഭിച്ച അപേക്ഷ പരിശോധിച്ച് 1,67,032 കാര്‍ഡ് മുന്‍ണനാ കാര്‍ഡുകളാക്കി നല്‍കി. കഴിഞ്ഞ 10 മാസംകൊണ്ട് ഇത്രയധികം കാര്‍ഡ് നല്‍കാനായത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
10 മാസത്തിനിടെ 23,29,632 അപേക്ഷ ലഭിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് തീര്‍പ്പാക്കാനുണ്ടായിരുന്ന 43,069 അപേക്ഷയും പരിഗണിച്ചു. ഇതുരണ്ടും ചേര്‍ത്തുള്ള 23,72,701 അപേക്ഷയില്‍ 22,87,274 എണ്ണം തീര്‍പ്പാക്കി. മേയ് മുതല്‍ 2022 ജനുവരി 31 വരെ 2,64,614 അപേക്ഷ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ലഭിച്ചു. ഇതില്‍നിന്നാണ് 1,67,032 മുന്‍ഗണനാ കാര്‍ഡ് നല്‍കിയത്.
ഇതില്‍ 17,162 എണ്ണം എഎവൈ വിഭാഗത്തിലേക്കും 1,49,870 എണ്ണം പിഎച്ച്എച്ച് വിഭാഗത്തിലേക്കും മാറ്റി നല്‍കി. അപേക്ഷകള്‍ അതിവേഗം പരിശോധിക്കും. ഇതുവരെ ലഭിച്ച അപേക്ഷ ഈ മാസം 25നകം പരിശോധിച്ച് റിപ്പോര്‍ട്ട് ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ സര്‍ക്കാരിലേക്കു നല്‍കണം. ഇതില്‍ അര്‍ഹരായവര്‍ക്ക് ഏപ്രില്‍ രണ്ടാം വാരത്തോടെ പിഎച്ച്എച്ച് കാര്‍ഡ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.