ഉക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ അടിയന്തിരമായി ബന്ധപ്പെടണം: എംബസി

ഉക്രെയ്നില്‍  കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍  അടിയന്തിരമായി ബന്ധപ്പെടണം: എംബസി

കീവ്: ഉക്രെയ്നില്‍ ഇനിയും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ അടിയന്തിരമായി എംബസിയെ ബന്ധപ്പെടണമെന്ന് നിര്‍ദേശം. മൊബൈല്‍ നമ്പറും ലൊക്കേഷനും അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഉക്രെയ്നിലെ ഇന്ത്യന്‍ എംബസിയുടെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ച നിര്‍ദേശത്തില്‍ രജിസ്ട്രേഷന്‍ ഫോമും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേര്, വയസ്, പാസ്പോര്‍ട്ട് നമ്പര്‍, നിലവില്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലം എന്നീ വിവരങ്ങളാണ് ഫോമില്‍ ഉള്‍പ്പെടുത്തേണ്ടത്.അതേസമയം അതിര്‍ത്തി കടന്ന് ഹംഗറിയിലെത്തിയ ഇന്ത്യക്കാരില്‍ എംബസിയുടെ കീഴിലല്ലാതെ സ്വന്തം ചെലവില്‍ താമസിക്കുന്നയാളുകള്‍ എത്രയും വേഗം ബുഡാപെസ്റ്റിലെത്തി ചേരണമെന്നും നിര്‍ദേശമുണ്ട്.

നിലവില്‍ സുമിയിലാണ് റഷ്യ ശക്തമായ ആക്രമണം നടത്തുന്നത്. കനത്ത ഷെല്ലാക്രമണത്തിനിടെ വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിനോടകം ഓപ്പറേഷന്‍ ഗംഗയെന്ന രക്ഷാദൗത്യം വഴി 15,000ത്തോളം പേര്‍ സുരക്ഷിതരായി രാജ്യത്ത് മടങ്ങിയെത്തിയിട്ടുണ്ട്.

https://twitter.com/IndiainUkraine?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1500381586793156617%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fjanamtv.com%2F80511405%2F


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.