മോസ്‌കോ : യുഎസ് പ്രതിരോധ വകുപ്പിന്റെ ധനസഹായത്തോടെ ഉക്രെയ്ൻ ജൈവായുധങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് ആരോപിച്ചു. റഷ്യൻ ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 ന് പരീക്ഷണ ശാലകളിലെ അപകടകാരികളായ പ്ലേഗ്, ആന്ത്രാക്സ്, തുലാരീമിയ, കോളറ മറ്റ് മാരക രോഗങ്ങൾ എന്നിവയുടെ രോഗകാരികളെ അടിയന്തിരമായി നശിപ്പിക്കാൻ ഉക്രേനിയൻ ബയോളജിക്കൽ ലബോറട്ടറി ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു.
ഉത്തരവിന്റെ രേഖകൾ ജീവനക്കാരിൽ നിന്ന് റഷ്യൻ സൈനികർക്കു ലഭിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു. രേഖകളുടെ ഒരു ഭാഗം റഷ്യൻ പ്രതിരോധ മന്ത്രാലയം ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബയോളജിക്കൽ ആയുധ ഘടകങ്ങളുടെ വികസനം റഷ്യയുടെ പ്രദേശത്തിന് തൊട്ടടുത്തുള്ള ഉക്രേനിയൻ ബയോളജിക്കൽ ലബോറട്ടറികളിലാണ് നടത്തിയതെന്ന് കണ്ടെടുത്ത രേഖകൾസ്ഥിരീകരണം നൽകുന്നു.
ബാക്ടീരിയോളജിക്കൽ (ബയോളജിക്കൽ), ടോക്സിൻ ആയുധങ്ങൾ എന്നിവയുടെ നിരോധനത്തെക്കുറിച്ചുള്ള യുഎൻ കൺവെൻഷന്റെ ആർട്ടിക്കിൾ 1 ന്റെ ലംഘനം മറയ്ക്കാനാണ് ഇവ നശിപ്പിക്കാൻ ഉക്രെയ്ൻ ഉത്തരവിട്ടതെന്ന് റഷ്യന് വൃത്തങ്ങൾ പറയുന്നു. ഉക്രെയ്‌നിയനിൽ റഷ്യൻ ആക്രമണത്തിന് വിധേയമായ പ്രദേശങ്ങളിൽ തന്നെയാണ് ഭൂരിഭാഗം യുഎസ് ബയോ ലാബുകളും എന്നത് റഷ്യൻ വാദഗതിക്ക് കരുത്തേകുന്നു. ലിവ് , ടെർനോപിൽ, വിന്നിടായ, കീവ്, ഖാർകിവ്, ഡിനിപ്രോപെട്രോവ്സ്ക്, കെർസൺ എന്നീ സ്ഥലങ്ങളിലായിരുന്നു തീവ്രമായ റഷ്യൻ ആക്രമണം നടന്നത്. ജൈവായുധ ലാബുകൾ എന്ന റഷ്യൻ വാദഗതിയെ അടിസ്ഥാനമില്ലാത്ത ആരോപണമായിട്ടാണ് അമേരിക്ക വിശേഷിപ്പിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.