സ്വത്ത് തര്‍ക്കം: കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ വെടിവച്ചു കൊന്നു

സ്വത്ത് തര്‍ക്കം:  കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ വെടിവച്ചു കൊന്നു

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ സഹോദരനെ വെടിവച്ച്‌ കൊന്നു. കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ രഞ്ജു കുര്യനാണ് വെടിയേറ്റ് മരിച്ചത്.

രഞ്ജുവിന്റെ സഹോദരന്‍ ജോര്‍ജ് കുര്യനാണ് വെടിവച്ചത്. ഇവരുടെ മാതൃസഹോദരന്‍ മാത്യു സ്കറിയക്കും വെടിയേറ്റു. ഊട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്.

മരിച്ച രഞ്ജു കുര്യന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ മാത്യു സ്കറിയയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.