ന്യുഡല്‍ഹി: എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. കോണ്‍ഗ്രസ് പരമാവധി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥ ഫലം വരട്ടെയെന്നും പ്രിയങ്ക പ്രതികരിച്ചു.
അതേസമയം എക്‌സിറ്റ് പോള്‍ പ്രവചനത്തേക്കാള്‍ സീറ്റ് ഉത്തരാഖണ്ഡില്‍ ബിജെപിക്ക് കിട്ടുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംങ് ധാമി പ്രതികരിച്ചു. കഠിനാധ്വാനം ചെയ്തതിന് ജനം സര്‍ട്ടിഫിക്കേറ്റ് നല്‍കി കഴിഞ്ഞെന്നും ധാമി കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തുടര്‍ഭരണം പ്രവചിച്ചാണ് ഇന്നലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപിക്ക് വിജയം പ്രവചിക്കുന്ന സര്‍വേകള്‍ ഗോവയില്‍ തൂക്കുസഭയാകുമെന്നും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറുമെന്നും പ്രവചിക്കുന്നു. യുപി തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പും ഇന്നലെ കഴിഞ്ഞതോടെയാണ് വിവിധ ദേശീയ മാധ്യമങ്ങളും ഏജന്‍സികളും തങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വിട്ടത്. വെള്ളിയാഴ്ചയാണ് അഞ്ച് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്. അഞ്ചിലധികം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ് കാര്യങ്ങളെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
മാര്‍ച്ച് 10ന് യഥാര്‍ത്ഥ ജനവിധിയെന്ന് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മാന്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളോട് പ്രതികരിച്ചു. അതേസമയം, എക്‌സിറ്റ് പോളുകളെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ചരണ്‍ജിത് സിങ് ചന്നി തള്ളി. സീല്‍ ചെയ്ത ഇവിഎം പെട്ടികളാണ് യഥാര്‍ത്ഥ വിധി പറയുന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രി കൂടിയായ ചന്നി പ്രതികരിച്ചു.
ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്സിറ്റ് പോള്‍ സര്‍വേകള്‍. ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും 13 മുതല്‍ 17 സീറ്റുകള്‍ വരെ നേടാമെന്ന് റിപ്പബ്ലിക് ടിവി എക്സിറ്റ് പോള്‍ പ്രവചിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് നാലും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുമാണ് പ്രവചനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.