ദുബായ്: എക്സ്പോ 2020 അവസാന ദിവസങ്ങളിലേക്ക് കടക്കവെ വലിയ സന്ദർശക തിരക്കാണ് ഓരോ ദിവസവും അനുഭവപ്പെടുന്നത്. ഒക്ടോബർ ഒന്നിന് ആരംഭിച്ച എക്സ്പോയില്‍ ഇതുവരെ 1.74 കോടി സന്ദർശകരെത്തിയെന്നാണ് കണക്ക്. മാർച്ച് 31 നാണ് എക്സ്പോയ്ക്ക് തിരശീല വീഴുക.

കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ എക്സ്പോയിലേക്ക് വലിയ തോതിലാണ് സന്ദർശകരെത്തുന്നത്. എക്സ്പോ വിർച്വലായി കണ്ടത് 17.4 കോടിയിലേറെ പേരാണ്. ഒന്നിലേറെ തവണ എക്സ്പോയിലെത്തിയതും നിരവധിപേരാണ്. അതേസമയം ഇനിയുളള 22 ദിവസങ്ങളിലും വലിയ ജനത്തിരക്ക് മേളയില്‍ സംഘാടകർ പ്രതീക്ഷിക്കുന്നുണ്ട്.

അവസാന നാളുകള്‍ വലിയ ആഘോഷ പരിപാടികളാണ് സംഘാടകർ സന്ദർശകർക്കായി ഒരുക്കിയിട്ടുളളത്. രണ്ടര കോടിയിലധികം സന്ദർശകർ മേള അവസാനിക്കുമ്പോഴേക്കും എക്സ്പോയിലെത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.