ന്യൂഡല്‍ഹി: പ്രകൃതി ദുരന്തം നാശം വിതച്ച ആറു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിെന്റ ധനസഹായം. ഈ വര്‍ഷം ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയവ നാശം വിതച്ച സംസ്ഥാനങ്ങള്‍ക്കാണ് ധനസഹായം പ്രഖ്യാപിച്ചത്. അതേസമയം പെട്ടിമുടി ദുരന്തം ഉള്‍പ്പെടെ സംഭവിച്ച കേരളത്തിന് സഹായമൊന്നും പ്രഖ്യാപിച്ചില്ല.
4,381.88 കോടിയാണ് ആറു സംസ്ഥാനങ്ങള്‍ക്കായി വിതരണം ചെയ്യുക. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. എംഫാന്‍ ചുഴലിക്കാറ്റ് വീശിയടിച്ച പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങള്‍ക്ക് യഥാക്രമം 2707.77 കോടിയും 128.23 കോടിയും നല്‍കും. എംഫാന്‍ ചുഴലിക്കാറ്റ് നാശം വിതച്ച ഉടന്‍തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു സംസ്ഥാനങ്ങള്‍ക്കും 1500 കോടിയുടെ സഹായം നല്‍കിയിരുന്നു.
ജൂണില്‍ നിസര്‍ഗ ചുഴലിക്കാറ്റ് നാശം വിതച്ച മഹാരാഷ്ട്രക്ക് 268.59 കോടി ധനസഹായം നല്‍കും. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും നാശം വിതച്ച കര്‍ണാടകക്ക് 577.84 കോടി, മധ്യപ്രദേശിന് 611.61 കോടി, സിക്കിമിന് 87.84 കോടി എന്നിങ്ങനെ ധനസഹായം പ്രഖ്യാപി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.