റഷ്യന്‍ അധിനിവേശം; കീവിലെ ജനസംഖ്യയുടെ പകുതിയും പലായനം ചെയ്തതായി ഉക്രെയ്ന്‍

റഷ്യന്‍ അധിനിവേശം; കീവിലെ ജനസംഖ്യയുടെ പകുതിയും പലായനം ചെയ്തതായി ഉക്രെയ്ന്‍

കീവ്: റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം കീവിലെ ജനസംഖ്യയുടെ പകുതിയും പലായനം ചെയ്തുവെന്ന് മേയര്‍ വിറ്റാലി ക്‌ളിറ്റ്ഷ്‌കോ. റഷ്യന്‍ സൈന്യം ഉക്രെയ്ന്‍ തലസ്ഥാനത്തേക്ക് കൂടുതല്‍ അടുക്കുന്നു എന്നും മേയര്‍ പറഞ്ഞു.

അതേസമയം, ഉക്രെയ്‌നിലെ സംഘര്‍ഷം ഒരു ആണവ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. എന്നാല്‍ മോസ്‌കോ ഇനി ഒരിക്കലും പടിഞ്ഞാറിനെ ആശ്രയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കക്കും യൂറോപ്പിനും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിലവിലെ പ്രതിസന്ധി ആണവ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നാറ്റോ അംഗത്വത്തിനായി സമ്മര്‍ദ്ദം കടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തിന് വരും ദിവസങ്ങളില്‍ അയവുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.