വിദ്യാര്‍ഥികളുടെ അവസാന സംഘവുമെത്തി; ഓപ്പറേഷന്‍ ഗംഗയ്ക്ക് ശുഭപര്യവസാനം

 വിദ്യാര്‍ഥികളുടെ അവസാന സംഘവുമെത്തി; ഓപ്പറേഷന്‍ ഗംഗയ്ക്ക് ശുഭപര്യവസാനം

കീവ്: ഉക്രെയ്‌നിലെ സുമിയില്‍ നിന്ന് മലയാളികളടക്കം 694 പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘത്തെ രക്ഷപ്പെടുത്തിയതോടെ ഓപ്പറേഷന്‍ ഗംഗ ശുഭകരമായി പര്യവസാനിച്ചു. എല്‍വിവില്‍ നിന്ന് പ്രത്യേക ട്രെയിനില്‍ പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ ഇന്നലെ വൈകിട്ട് റൊമാനിയന്‍ തലസ്ഥാനമായ ബുക്കാറസ്റ്റില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു.

പുലര്‍ച്ചെ ഇന്ത്യയിലെത്തി. നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ടുണീഷ്യ എന്നിവിടങ്ങളിലെ പൗരന്മാരും സംഘത്തിലുണ്ട്. ഇവരെ 12 ബസുകളിലായി ഇന്ത്യന്‍ എംബസിയുടെയും റെഡ് ക്രോസിന്റെയും വാഹനങ്ങളുടെ അകമ്പടിയോടെ 10 മണിക്കൂറോളം എടുത്താണ് പോള്‍ട്ടോവയില്‍ എത്തിച്ചത്. അവിടെ നിന്നും എല്‍വിവിലെത്തിക്കുകയായിരുന്നു. റഷ്യന്‍ അധിനിവേശം ശക്തമായ സുമിയില്‍ രണ്ടാഴ്ചയോളം വിദ്യാര്‍ത്ഥികള്‍ക്ക് കഴിയേണ്ടി വന്നിരുന്നു.

12 ദിവസം മുമ്പാണ് ഉക്രെയിനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അടക്കം രക്ഷപ്പെടുത്താനായി കേന്ദ്ര സര്‍ക്കാര്‍ ഓപ്പറേഷന്‍ ഗംഗ ദൗത്യം ആരംഭിച്ചത്. 17,000 പേരെ ദൗത്യത്തിലൂടെ രക്ഷപ്പെടുത്തി.

ബുക്കാറെസ്റ്റില്‍ നിന്ന് പുറപ്പെട്ട വിമാനം ഇന്ത്യയിലെത്തിയതോടെ ദൗത്യത്തിന് ഔദ്യോഗികമായി വിരാമമായി. എങ്കിലും ഉക്രെയ്‌നിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്ത്യക്കാര്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് ഇന്ത്യന്‍ എംബസി പരിശോധിക്കുന്നത് തുടരും. ഇനിയാരെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കിലും രക്ഷപ്പെടുത്തുമെന്നും എംബസി അധികൃതര്‍ അറിയിച്ചു.

റൊമാനിയ, പോളണ്ട്, ഹംഗറി, സ്ലോവാക്യ, മോള്‍ഡോവ എന്നിവിടങ്ങളിലൂടെയാണ് ഉക്രെയിന്‍ അതിര്‍ത്തി താണ്ടുന്നവരെ ഇന്ത്യയില്‍ എത്തിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.