ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ 'ക്രിമിനല്‍ മുത്തശ്ശി' അറസ്റ്റില്‍

ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ 'ക്രിമിനല്‍ മുത്തശ്ശി' അറസ്റ്റില്‍

കൊച്ചി: ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ കുഞ്ഞിന്റെ മുത്തശ്ശി സിപ്സി അറസ്റ്റില്‍. തിരുവനന്തപുരം ഭീമാ പള്ളിയില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. സിപ്സിയെ ഉടന്‍ കൊച്ചി പൊലീസിന് കൈമാറും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒന്നര വയസുകാരിയുടെ കൊലപാതകത്തില്‍ കുട്ടിയുടെ പിതാവ് സജീവനെതിരെയും പൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് ഇരുവര്‍ക്കും എതിരെ കേസെടുത്തത്. ബാലനീതി വകുപ്പ് പ്രകാരമാണ് കേസ്.

ബുധനാഴ്ചയാണ് കൊച്ചി കലൂരിലെ ലെനിന്‍ സെന്ററിന് അടുത്തുള്ള ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ഒന്നര വയസുകാരി നോറയെ കുട്ടിയുടെ പിതാവിന്റെ അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ പിതാവ് സജീഷ് ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.