തിരുവനന്തപുരം: 2024 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറി ചെയര്‍മാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ തിരഞ്ഞെടുത്തു. രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ്, ഭാഗ്യലക്ഷ്മി, ഗായത്രി അശോകന്‍, നിതിന്‍ ലൂക്കോസ്, സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍. 
തിങ്കളാഴ്ച മുതല്‍ സിനിമകളുടെ സ്‌ക്രീനിങ് തുടങ്ങും. 128 സിനിമകളാണ് ജൂറിയുടെ പരിഗണനയ്ക്ക് എത്തിയിട്ടുള്ളത്. രണ്ട് പ്രാഥമിക ജൂറികള്‍ തിരഞ്ഞെടുത്ത സിനിമകളാകും അന്തിമ ജൂറിക്ക് മുന്നിലെത്തുക. രഞ്ജന്‍ പ്രമോദും ജിബു ജേക്കബുമാണ് രണ്ട് പ്രാഥമിക ജൂറികളുടെ ചെയര്‍പേഴ്‌സണ്‍മാര്‍. 
രഞ്ജന്‍ പ്രമോദ് ചെയര്‍പേഴ്‌സണ്‍ ആയ പ്രാഥമിക വിധി നിര്‍ണയ സമിതിയില്‍ എം.സി രാജനാരായണന്‍, സുബാല്‍ കെ.ആര്‍, വിജയരാജ മല്ലിക എന്നിവരാണ് ഉള്ളത്. അതേപോലെ ജിബു ജേക്കബ് ചെയര്‍പേഴ്‌സണ്‍ ആയ പ്രാഥമിക വിധി നിര്‍ണയ സമിതിയില്‍ വി.സി അഭിലാഷ്, രാജേഷ് കെ, ഡോ. ഷംഷാദ് ഹുസൈന്‍ എന്നിവരും അംഗങ്ങളാണ്. 
രചനാ വിഭാഗം ജൂറിയുടെ ചെയര്‍പേഴ്‌സണ്‍ മധു ഇറവങ്കരയാണ്. എ ചന്ദ്രശേഖര്‍, ഡോ. വിനീത വിജയന്‍ എന്നിവരാണ് ഈ ജൂറിയിലെ അംഗങ്ങള്‍. ഒപ്പം ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പ്രാഥമിക, അന്തിമ വിധി നിര്‍ണയ സമിതികളിലും രചനാ വിഭാഗം ജൂറിയിലും മെമ്പര്‍ സെക്രട്ടറി ആയിരിക്കും.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.