യു.പിയിലെ താമര തരംഗത്തിനിടയിലും മൂന്നിടത്ത് ബിജെപിക്ക് കെട്ടിവച്ച കാശ് പോയി

യു.പിയിലെ താമര തരംഗത്തിനിടയിലും മൂന്നിടത്ത് ബിജെപിക്ക് കെട്ടിവച്ച കാശ് പോയി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ചരിത്രം തിരുത്തിയ രണ്ടാംവരവിലും യോഗി ആദിത്യനാഥിനും ബിജെപിക്കും നാണക്കേടായി മൂന്ന് മണ്ഡലങ്ങള്‍. കെട്ടിവച്ച കാശ് പോലും ബിജെപിക്ക് നഷ്ടമായത് കുണ്ഡ, മല്‍ഹാനി, രസാര എന്നിവിടങ്ങളിലാണ്.

കുണ്ഡ മണ്ഡലത്തില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥിക്ക് വെറും 8.36 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. കിട്ടിയത് 16,445 വോട്ട്. ഇവിടെ മത്സരം സമാജ് വാദി പാര്‍ട്ടിയും ജെഡിഎല്ലും തമ്മിലായിരുന്നു. എസ്പിയുടെ ഗുല്‍ഷാന്‍ യാദവ് 30,315 വോട്ടിന് ജയിക്കുകയും ചെയ്തു. മല്‍ഹാനിയില്‍ ബിജെപി സ്ഥാനാര്‍ഥി കൃഷ്ണ പ്രതാപ് സിംഗിന് നേടാനായത് വെറും 18,319 വോട്ടാണ്.

ആകെ പോള്‍ ചെയ്തതിന്റെ 8.01 ശതമാനം മാത്രം. ഇവിടെയും എസ്പിക്കാണ് ജയം. ലക്കി യാദവ് 17,527 വോട്ടിന് വീഴ്ത്തിയത് ജനതാദള്‍ യുണൈറ്റഡിന്റെ ദനഞ്ജയ് സിംഗിനെയാണ്. രസാര മണ്ഡലത്തില്‍ ബിജെപിക്ക് നാണക്കേട് സമ്മാനിച്ചെങ്കിലും 24,235 വോട്ട് നേടാന്‍ സ്ഥാനാര്‍ഥി ബബനായി. ബിഎസ്പി ജയിച്ച ഏക മണ്ഡലം കൂടിയാണിത്. ഉമ ശങ്കര്‍ സിംഗാണ് 87,887 വോട്ട് നേടി ബിഎസ്പിയുടെ മാനം കാത്തതത്. അതേസമയം യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞ ഈയാഴ്ച്ച നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.