അടുക്കള മനോഹരമാകണമെങ്കിൽ വേണം അടുക്കും ചിട്ടയും

അടുക്കള മനോഹരമാകണമെങ്കിൽ വേണം അടുക്കും ചിട്ടയും

അടുക്കള നോക്കിയാൽ അറിയാം ഒരു വീടിന്റെ വൃത്തി എന്നാണ് പൊതുവേ പറയാറുള്ളത്. ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. വീട്ടിലെ അംഗങ്ങളെയെല്ലാവരെയും ഒരുമിച്ച് കൂട്ടുന്ന ഇടം കൂടിയാണ് അടുക്കള. അതിനാല്‍ ഇന്നത്തെക്കാലത്ത് ഏല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് വീട് പണിയുമ്പോള്‍ അടുക്കള ഡിസൈന്‍ ചെയ്യുന്നത്. ഇന്റീരിയറിലും നിര്‍മാണത്തിലും അടുക്കളയ്ക്ക് വളരെ പ്രാധാന്യമുണ്ട്.

സാധനങ്ങളെല്ലാം വലിച്ച് വാരിയിടുന്നത് അടുക്കളുടെ ഭംഗി നഷ്ടപ്പെടുത്തുമെന്ന് മാത്രമല്ല, സ്ഥലപരിമിതിയും ഉണ്ടാക്കും. അതുകൊണ്ടുതന്നെ അടുക്കളയിൽ അടുക്കും ചിട്ടയും പാലിക്കണം. അതിനാൽ സാധനങ്ങള്‍ അടുക്കിവയ്‌ക്കേണ്ട സ്റ്റോറേജ് സംവിധാനം അടുക്കളയ്ക്കായി ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

1. അടുക്കളയിലെ വര്‍ക്കിങ് സ്ലാബിന് അടി ഭാഗത്തേക്ക് വരുന്ന ഡ്രോയറുകള്‍ വ്യത്യസ്ത വലുപ്പവും ഭാരവും അനുസരിച്ച് ഡിസൈന്‍ ചെയ്ത് സെറ്റ് ചെയ്യാം. സ്പൂണുകള്‍, വലിയ പാത്രങ്ങള്‍ എന്നിവ വയ്ക്കുന്നതിനായി പ്രത്യേകമായി ഡ്രോയറുകള്‍ ക്രമീകരിക്കാം. ഈ ഡ്രോയറുകള്‍ക്ക് വാതില്‍ വയ്ക്കാനും ശ്രദ്ധിക്കാം.

2. ധാന്യങ്ങളും പൊടികളുമെല്ലാം കഴുകി ഉണക്കി വ്യത്തിയാക്കിയ ടിന്നുകളിലും കണ്ടെയ്‌നറുകളില്‍ സൂക്ഷിക്കാം. തുറന്നതോ ഡോറുകള്‍ ഉള്ളതുമായ ഷെല്‍ഫുകളില്‍ ഈ ടിന്നുകള്‍ സൂക്ഷിക്കാം.

3. ഫിഡ്ജിനു പുറത്തുസൂക്ഷിക്കേണ്ട പച്ചക്കറികളാണ് ഉരുളക്കിഴങ്ങ്, സവാള, വെളുത്തുള്ളി മുതലായവയ്ക്കായി തട്ടുകളുള്ള വെജിറ്റബിള്‍ ബാസ്‌കറ്റ് ബാസ്‌കറ്റ് ഉപയോഗിക്കാം.

4. വെള്ളം എടുക്കുന്ന കുപ്പികളും ഫ്‌ളാസ്‌കുകളും സൂക്ഷിക്കുന്നതിന് പുറത്തേക്ക് വലിച്ചെടുക്കുന്ന ഡ്രോയര്‍ പിടിപ്പിക്കുന്നതാണ് നല്ലത്.

5. അടുക്കളയിലാണ് ഫ്രിഡ്ജ് വെച്ചിരിക്കുന്നതെങ്കില്‍ കാന്തമുപയോഗിച്ച് അതിന്റെ സൈഡില്‍ പിടിപ്പിക്കാന്‍ കഴിയുന്ന ചെറിയ സ്റ്റോറേജ് റാക്ക് പിടിപ്പിക്കാം. ഇതിൽ വളരെ എളുപ്പത്തില്‍ അടുക്കളയിലെ ഉപയോഗത്തിന് എടുക്കേണ്ട സാധനങ്ങള്‍ സൂക്ഷിക്കാം. ഫുഡ് റാപ്‌സുകള്‍, പേപ്പര്‍ ടവ്വലുകള്‍, മിക്കപ്പോഴും ഉപയോഗിക്കുന്ന കറിപ്പൊടികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഇവിടെ സൂക്ഷിക്കാം.

6. അടുക്കളയിലെ വശങ്ങളിലുള്ള ഭിത്തികളില്‍ സ്റ്റോറേജ് ക്യാബിനുകള്‍ പിടിപ്പിക്കാം. ഇവിടെ പെട്ടെന്ന് ആവശ്യമുള്ള സാധനങ്ങള്‍ സൂക്ഷിക്കാം.

7. എല്‍(L) അല്ലെങ്കില്‍ യു(U) ആകൃതിയിലുള്ള അടുക്കളയില്‍ കുറെക്കൂടി സ്‌റ്റോറേജ് സ്‌റ്റോറേജ് സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയും. സാധനങ്ങള്‍ വേഗത്തില്‍ എടുത്ത് കൈകാര്യം ചെയ്യുന്നതിനും ഈ ആകൃതിയിലുള്ള അടുക്കളയില്‍ കഴിയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.